പ്രഭാസുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തില്ല, കാരണം വ്യക്തമാക്കി അനുഷ്‌ക ഷെട്ടി!

By Nimisha

ബാഹുബലി സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ അനുഷ്‌കയ്ക്കും പ്രഭാസിനും പിന്നാലെയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ആരാധകരെ തികച്ചും നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രഭാസിനെയല്ല താന്‍ വിവാഹം കഴിക്കുന്നതെന്ന് അനുഷ്‌ക തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ വിവാഹ വാര്‍ത്ത പ്രതീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശജനകമായ കാര്യമാണിത്. എന്തുകൊണ്ടാണ് പ്രഭാസിനെ വിവാഹം കഴിക്കാത്തതെന്നതിനെക്കുറിച്ചുള്ള കൃത്യമായ മറുപടിയും താരം നല്‍കുന്നുണ്ട്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

നല്ല സുഹൃത്തുക്കളാണ്

നല്ല സുഹൃത്തുക്കളാണ്

അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് അനുഷ്‌ക പറയുന്നു. സൗഹൃദത്തിനും അപ്പുറത്തുള്ള ഒരു ബന്ധവും തങ്ങള്‍ തമ്മിലില്ലെന്ന് അനുഷ്‌ക ഷെട്ടി പറയുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം വിവാഹത്തിലെത്തില്ല.

അവാര്‍ഡിനെക്കുറിച്ച് ചിന്തിക്കാറില്ല

അവാര്‍ഡിനെക്കുറിച്ച് ചിന്തിക്കാറില്ല

ദേശീയ അവാര്‍ഡ് ലഭിക്കാത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. അവാര്‍ഡിനെ മുന്നില്‍ക്കണ്ടല്ല താന്‍ അഭിനയിക്കുന്നത്. ജനങ്ങള്‍ തന്നെ തിരിച്ചറിയുന്നതാണ് തനിക്ക് ലഭിക്കുന്ന വലിയ അവാര്‍ഡെന്നും താരം പറയുന്നു.

രാഷ്ട്രീയ താല്‍പര്യത്തെക്കുറിച്ച്

രാഷ്ട്രീയ താല്‍പര്യത്തെക്കുറിച്ച്

തെന്നിന്ത്യയുടെ സ്വന്തം താരമായ രജനീകാന്ത് അടുത്തിടെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ അത്തരമൊരു കാര്യത്തിനായി അദ്ദേഹം ഒരിക്കലും തന്നെ വിളിക്കില്ലെന്നാണ് താരം മറുപടി നല്‍കിയത്.

ഭാഗ്മതി പ്രേതചിത്രമല്ല

ഭാഗ്മതി പ്രേതചിത്രമല്ല

ചിലരൊക്കെ കരുതുന്നത് പോലെ ഭാഗ്മതി ഒരിക്കലുമൊരു പ്രേത ചിത്രമല്ലെന്ന് താരം പറയുന്നു. അതൊരു ത്രില്ലര്‍ ചിത്രമാണ്. സഞ്ജന എന്ന ഐഎഎസ് ഓഫീസറായാണ് താരം എത്തുന്നത്.

ഡബിള്‍ റോളിലല്ല

ഡബിള്‍ റോളിലല്ല

ഭാഗ്മതിയില്‍ താന്‍ ഡബിള്‍ റോളിലല്ല എത്തുന്നതെന്നും താരം പറയുന്നു. 2012 ലാണ് ഈ സിനിമയുടെ സംവിധായകനായ അശോക് ഗുരു തന്നെ സമീപിച്ചത്. അഭിനയപ്രധാന്യമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചതെന്നും താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X