»   » ആ ക്രിക്കറ്റ് താരത്തോട് തനിക്ക് പ്രണയമായിരുന്നുവെന്ന് അനുഷ്‌കയുടെ തുറന്നു പറച്ചില്‍!

ആ ക്രിക്കറ്റ് താരത്തോട് തനിക്ക് പ്രണയമായിരുന്നുവെന്ന് അനുഷ്‌കയുടെ തുറന്നു പറച്ചില്‍!

Posted By:
Subscribe to Filmibeat Malayalam
അനുഷ്‌കക്ക് ഈ ക്രിക്കറ്റ് താരത്തോട് കടുത്ത പ്രണയമായിരുന്നു

ബാഹുബലി  ഇറങ്ങിയതിന് ശേഷമാണ് പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സ്‌ക്രീനിലില്‍ മികച്ച പ്രകടനം കാഴ്ച താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കണമെന്നായിരുന്നു പ്രേക്ഷകരും ആഗ്രഹിച്ചത്. ഇവര്‍ ഒരുമിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇടക്കാലത്ത് ഇവരുടെ വിവാഹം തീരുമാനിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി പ്രഭാസ് രംഗത്ത് വന്നതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

പ്രണയാതുരമായി ഭാവനയും നവീനും.. ശരിക്കും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.. ചിത്രം വൈറലാവുന്നു!

സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തലയുയര്‍ത്തി ഇറങ്ങിപ്പോരണം.. അമ്മ പറഞ്ഞതിനെക്കുറിച്ച് ജ്യോതിക!

ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.. ചെയ്തപ്പോള്‍ സംഭവിച്ചതോ

ബാഹുബലിയുടെ വിജയത്തിന് ശേഷം അടുത്ത ചിത്രമായ സഹോയില്‍ പ്രഭാസിനൊപ്പം നായികയായി അനുഷ്‌ക എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ചിത്രത്തിലെ നായികയായി ശ്രദ്ധ കപൂറാണ് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വിശദീകരിക്കുകയായിരുന്നു. പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ജീവിതത്തിലും ഈ ജോഡികള്‍ ഒരുമിക്കണമെന്ന് അവരാഗ്രഹിക്കുന്നതും.

ക്രിക്കറ്റ് താരത്തോട് തോന്നിയ പ്രണയം

ഇന്ത്യയുടെ വന്‍മതിലെന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയെ തോന്നിയിരുന്നുവെന്ന് അനുഷ്‌ക പറയുന്നു. പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാള്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.

ക്രിക്കറ്റിലെ ആരാധന

ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. ചെറുപ്പം മുതലേ ദ്രാവിഡിനോട് പ്രത്യേക ഭ്രമം ആയിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലായിട്ടുണ്ടെന്നുമായിരുന്നു അനുഷ്‌ക പറഞ്ഞത്. താരങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു ചോദ്യം ചോദിച്ചത്. അനുഷ്‌കയാവട്ടെ കൂളായാണ് പ്രതികരിച്ചതും.

പ്രഭാസുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചു

ബാഹുബലി 2 ഇറങ്ങി മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് പ്രഭാസും അനുഷ്‌കയും പ്രമത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. അടുത്തിടെ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി പ്രഭാസ് രംഗത്തെത്തുകയായിരുന്നു. പ്രചരിച്ചത് വ്യാജ വാര്‍ത്തകളാണെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമായിരുന്നു ബാഹുബലി വ്യക്തമാക്കിയത്.

റാണയെക്കാള്‍ സെക്‌സി പ്രഭാസ്

ബാഹുബലിയില്‍ ബല്ലാല ദേവനായി എത്തിയ റാണ ദഗ്ഗുപതിയേക്കാള്‍ സെക്‌സി പ്രഭാസാണെന്ന് അനുഷ്‌ക പറഞ്ഞിരുന്നു. ഇതോടെയാണ് പ്രഭാസുമായി താരം പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. ചില പൊതുചടങ്ങുകളിലും ഇവരെ ഒന്നിച്ച് കണ്ടതും പാപ്പരാസികള്‍ വാര്‍ത്തയാക്കിയിരുന്നു.

English summary
Anushka Shetty reveals she fell in love with a cricket star.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam