ജനുവരി 26 ന് താരരാജാവിനും താരപുത്രനും വെല്ലുവിളിയുമായി അനുഷ്‌ക ഷെട്ടി! ഹൊറര്‍ സിനിമയാണ് ഞെട്ടിക്കും!
ബാഹുബലിയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുന്ന സിനിമയാണ് ബാഗമതി. സിനിമ ഞെട്ടിക്കനുള്ള വരാവാണെന്നുള്ള കാര്യം പുറത്ത് വന്ന പോസ്റ്ററുകളില്‍ നിന്നും വ്യക്തമാണ്. ഈ മാസം 26 നാണ് ബാഗമതി റിലീസ് ചെയ്യുന്നത്. സിനിമയ്ക്ക് കേരളത്തിലും ഗംഭീര വരവേല്‍പ്പായിരിക്കും കിട്ടാന്‍ പോവുന്നത്.
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ ഡി ഇലുമിനേഷന്‍സാണ് സിനിമ കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. അന്നേ ദിവസം കേരളത്തില്‍ മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും, പ്രണവ് മോഹന്‍ലാലിന്റെ ആദിയും പ്രദര്‍ശനത്തിനെത്തുകയാണ്. അതിനൊപ്പം ബാഗമതിയും വലിയ പ്രധാന്യത്തോടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ബാഗമതി
അനുഷ്‌ക ഷെട്ടി നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് ബാഗമതി. ജി അശേക് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ്. ജനുവരി 26 ന് സിനിമ റിലീസ് ചെയ്യുകയാണ്.

കേരളത്തിലും സിനിമയെത്തുന്നു..
ബാഗമതിയ്ക്ക് കേരളത്തിലും ഗംഭീര വരവേല്‍പ്പാണ് കേരളത്തിലും കിട്ടാന്‍ പോവുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ ഡി ഇലുമിനേഷന്‍സാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ദേവസേനയെ കടത്തി വെട്ടും
ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെയാണ് അനുഷ്‌കയ്ക്ക് ലോകം മുഴുവനുമായി ഒട്ടനേകം ആരാധകരെ കിട്ടിയത്. ചിത്രത്തിലെ പ്രകടനത്തിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന സിനിമയായിരിക്കും ബാഗമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിറ്റായ ട്രെയിലര്‍
സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തില്‍ സഞ്ചല എന്ന ഐഎഎസ് കാരിയുടെ വേഷത്തിലും ബാഗമതിയായിട്ടുമാണ് അനുഷ്‌ക അഭിനയിക്കുന്നത്. ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ചാണ് ട്രെയിലര്‍ പുറത്ത് വന്നിരുന്നത്.

ഹൊറര്‍ സിനിമകള്‍
ബാഹുബലിയിലൂടെ മാത്രമല്ല അനുഷ്‌ക അതിന് മുമ്പും മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങിയിരുന്നു. മുമ്പ് അരുന്ധതി എന്ന ചിത്രത്തിലൂടെ അനുഷ്‌കയുടെ ശക്തമായ സ്ത്രീ കഥാപാത്രത്തെ പ്രേക്ഷകര്‍ കണ്ടിരുന്നു.

മലയാള താരങ്ങള്‍
അനുഷ്‌കയ്‌ക്കൊപ്പം ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. യുവി ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജയറാം, ആശ ശരത്ത്, എന്നിവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











