പ്രഭാസിന് ഇരട്ടി പിറന്നാൾ മധുരവുമായി അനുഷ്ക ഷെട്ടി!! താരത്തിന്റെ പിറന്നാൾ ആശംസ ഞെട്ടിച്ചു.. കാണൂ
ഒക്ടോബർ 23 പ്രഭസിന്റെ പിറന്നാൾ ദിനമായിരുന്നു.
തെന്നിന്ത്യൻ സിനിമ പ്രോമികളുടെ ഇഷ്ടപ്പെട്ട താര ജോഡികളാണ് അനുഷ്കയും പ്രഭാസും. ബാഹുബലി എന്ന ചിത്രം ഇരു പേരുടേയും ആരാധകരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. എല്ലാവർക്കും ഓരോയൊരു ആഗ്രഹം മാത്രമേയുളളൂ. സിനിമയിൽ ദേവസേനയും ബാഹുബലിയും ഒന്നായതു പോലെ ജീവിതത്തിലും ഒന്നാകണമെന്ന്. താരങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ പിന്നാമ്പുറത്ത് പ്രണയ കഥ തയ്യാറാകുമായിരുന്നു. തെന്നിന്ത്യൻ സിനിമ ഗോസിപ്പ് കോളത്തിലെ നിറ സാന്നിധ്യമായിരുന്നു ഈ താരജോഡികൾ.

ഒക്ടോബർ 23 പ്രഭസിന്റെ പിറന്നാൾ ദിനമായിരുന്നു. ഇത്തന ആരാധകരെല്ലാം ഉറ്റു നോക്കിയിരുന്ന ഒരു പിറന്നാളായിരകുന്നു. കാരണം ഇത്തവണ പിറന്നാൾ ദിനത്തിൽ പ്രഭാസ് തന്റെ വിവാഹക്കര്യം പരസ്യപ്പെചുത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഭാഗമതി എന്ന ചിത്രത്തിനു ശേഷം അനുഷ്ക സിനിമ ലോകത്ത് സജീവമായിരുന്നില്ല. രൺവീർ- ദീപിക ട്വിസ്റ്റാണ് ഇവിടേയും എല്ലാവരും പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർ കാത്തിരുന്നതു പോലെ പ്രാഭാസ് അനുഷ്കയുമായുള്ള വിവാഹത്തിനെ കുറിച്ചോ തന്റെ വിവാഹക്കാര്യമോ പുറത്തു വിട്ടിരുന്നില്ല. ഇത് ആരാധകർ നിരാശ ജനിപ്പിച്ചിരുന്നു. അനുഷ്ക ഒഴികെ ബാക്കി താരങ്ങളെല്ലാം പ്രഭാസിനു പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ഇതും ആരാധകരെ സങ്കടത്തിലാക്കിയിരുന്നു. എന്നാൽ കുറച്ചു വൈകിയാലും ഇരട്ടി മധുരം നൽകി കൊണ്ടായിരുന്നു താരത്തിന്റെ ആശംസ എത്തിയത്. പിറന്നാൾ ആശംസയും പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ സഹോയ്ക്ക് എല്ലാ ഭാവുകങ്ങളും താരം അറിയിച്ചിരുന്നു. എന്നാൽ അനുഷ്കയുടെ ആശംസയുടെ താഴെ നിങ്ങൾ എത്രയും പെട്ടന്ന് വിവാഹിതരാകൂ എന്നുള്ള കമന്റും പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications