»   » അനുഷ്‌കയുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു! അനുഷ്‌കയ്ക്ക് പകരം പ്രഭാസിന് പുതിയ നായികയെ കിട്ടി!

അനുഷ്‌കയുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു! അനുഷ്‌കയ്ക്ക് പകരം പ്രഭാസിന് പുതിയ നായികയെ കിട്ടി!

Posted By: Teressa John
Subscribe to Filmibeat Malayalam

ബാഹുബലിയിലുടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് പ്രഭാസും അനുഷ്‌കയും. സിനിമയുടെ രണ്ട് ഭാഗങ്ങളും പുറത്ത് വന്നതിന് പിന്നാലെ ഇരു താരങ്ങളുടെയും വിശേങ്ങളിറിയാനുള്ള ആകാംഷയിലാണ് ആരാധകരെല്ലാം. അതിനിടെ പ്രഭാസും അനുഷ്‌കയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതെല്ലാം ഗോസിപ്പുകളായിരുന്നു.

സൗബിന് ഉമ്മ കൊടുത്ത് നസ്രിയയുടെ സെല്‍ഫി! കുഞ്ഞനിയത്തിയാണെന്ന് സൗബിന്‍,നസ്രിയ പറയുന്നതിങ്ങനെ!!!

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് 'സഹോ'. തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക അനുഷ്‌കയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അനുഷ്‌കയെ നായികയാക്കുവാന്‍ പ്രഭാസും ശ്രമിച്ചിരുന്നു. പക്ഷെ ചിത്രത്തിലഭിനയിക്കാന്‍ അനുഷ്‌ക പറ്റില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതോടെ പുതിയ നടി വരുന്നതും കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ പ്രഭാസിന് നായികയെ കിട്ടിയിരിക്കുകയാണ്.

സഹോ


ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് 'സഹോ'. ചിത്രത്തില്‍ നായികയായി അനുഷ്‌ക വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അനുഷ്‌ക അല്ല നടിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

പുതിയ നടി


ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി അഭിനയിക്കാന്‍ പോവുന്നത് രാഹുല്‍ പ്രീത് സിംഗാണെന്നാണ് പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അതിനായി രാഹുലിനെ സമീപിച്ചിരിക്കുകയാണ്.

മുമ്പും പ്രഭാസിന്റെ നായികയായിരുന്നു

രാഹുല്‍ പ്രീത് സിംഗ് മുമ്പും പ്രഭാസിന്റെ നായികയായിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്ട് എന്ന സിനിമയിലായിരുന്നു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ശേഷം ഇരുവരും ഒന്നിക്കുന്നത് സഹോയിലാണ്.

അനുഷ്‌കയെ ഒഴിവാക്കിയത്..

പ്രഭാസിന്റെ നായികയായി അനുഷ്‌ക വരുന്നതിനോടായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. പ്രഭാസിനും അത് തന്നെയായിരുന്നു ഇഷ്ടം. എന്നാല്‍ നടിയുടെ ശരീരഭാരം കൂടിയിരുന്നത് ചിത്രത്തിലെ നായികയ്ക്ക് പറ്റുന്നതായിരുന്നില്ല.

കുറച്ച് സമയം കൊടുക്കണം

ഒരുപക്ഷെ അനുഷ്‌കയ്ക്ക് കുറച്ച് സമയം കൊടുത്തിരുന്നെങ്കില്‍ ശരീര ഭാരം കുറച്ച് സിനിമയില്‍ അഭിനയിക്കുമായിരുന്നു. എന്നാല്‍ ബാഹുബലി തുടങ്ങുന്ന സമയത്ത് പ്രഭാസ് കരാര്‍ ഏറ്റെടുത്തിരുന്ന സിനിമയായിരുന്നു സഹോ.

അനുഷ്‌കയ്ക്ക് സമയം ഇല്ലാ..

ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് അനുഷ്‌കയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ടാണെന്നാണ്. അതുകൊണ്ടാണ് അനുഷ്‌ക ചിത്രത്തില്‍ ഒപ്പ് വെക്കാത്തത് എന്നാണ് പറയുന്നത്.

മൂന്ന് ഭാഷകളില്‍

തെലുങ്കു, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. താന്‍ പുതിയ കഥാപാത്രത്തിനെ ഉള്‍ക്കൊള്ളുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രഭാസ് പറയുന്നത്.

English summary
Anushka Shetty’s Dreams Shatterd! Prabhas ditched this actress once

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam