തൃഷയ്ക്ക് പറ്റിയതോ പറ്റി, അനുഷ്‌കയെ പറ്റിക്കാന്‍ നോക്കണ്ട!
ചിലരെ വിവാദത്തില്‍ ചാടിക്കുന്നതാരാണെന്ന് ചോദിച്ചാല്‍ മടിക്കാതെ പറയാം ചിലരുടെ മാധ്യമപ്രവര്‍ത്തനം തന്നെയാണെന്ന്. അടുത്തിടെ തൃഷയെ ഇത്തരത്തില്‍ ഒന്നും കുടിക്കിയിരുന്നു. ഇഷ്ടമുള്ള നടനാരാണെന്ന് ചോദിച്ചപ്പോള്‍ നടി അക്കമിട്ട് വെട്ടിതുറന്നങ്ങോട്ട് പറഞ്ഞു. പട്ടികയില്‍ ആദ്യത്തെ ആള്‍ അജിത്ത് കുമാറും അവസാനത്തെ ആള്‍ വിജയ് യും ആയിരുന്നു.
പോരെ പൂരം. തലയുടെ ആരാധകര്‍ കൈകൊട്ടി ആഘോഷിച്ചപ്പോള്‍ ദളപതിയുടെ ആരാധകര്‍ തൃഷയ്ക്കുനേരെ തിരിഞ്ഞു. ഒടുവില്‍ ഒപ്പമഭിനയിക്കുന്ന നായകന്മാരെയെല്ലാം ഒരുപോലെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞാണ് നടി തലയൂരിയത്. ഇതേ ചോദ്യം അനുഷ്‌കയോട് ചോദിച്ചപ്പോള്‍ എന്ത് സംഭവിച്ചു...തുടര്‍ന്നു വായിക്കൂ.

അനുഷ്‌കയെ അതിന് കിട്ടില്ല മക്കേളേ....
തൃഷയെ തള്ളിയിട്ടപോലെ അനുഷ്‌കയെയും വീഴ്ത്താം എന്ന് കരുതിയാണ് ചിലര്‍ ചോദ്യവുമായി അനുഷ്‌കയുടെ അടുത്ത് ചെന്നത്. പറയൂ അനുഷ്‌ക, ഇഷ്ടപ്പെട്ട നടന്മാരാരാണ്.

അനുഷ്‌കയെ അതിന് കിട്ടില്ല മക്കേളേ....
തൃഷയ്ക്ക് പറ്റിയ അമളി മനസ്സിലായിട്ടാണോ എന്തോ. ചോദ്യത്തെ അനുഷ്‌ക വളരെ തന്ത്രപരമായി നേരിട്ടു. തമിഴിലെ ഒറ്റ നടന്മാരുടെ പേരും പറഞ്ഞില്ല. എല്ലാം ബോളിവുഡുകാര്‍ക്ക് കൊടുത്തു. ഹൃത്വിക് റോഷന്‍, അമിതാ ബച്ചന്‍, ഷാരൂഖ് ഖാന്‍ അങ്ങനെ പോയി നിര

അനുഷ്‌കയെ അതിന് കിട്ടില്ല മക്കേളേ....
വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഇറങ്ങുന്ന ചിലര്‍ക്ക് വേണമെങ്കില്‍ അനുഷ്‌കയെയും പെടുത്താവുന്നതാണ്. ഇനിയിപ്പോള്‍ തമിഴില്‍ ഇത്രയും നല്ല ബ്രേക്ക് കിട്ടിയിട്ടും എന്തുകൊണ്ട് തമിഴിലെ നടന്മാരുടെ പേര് പറഞ്ഞില്ലെന്ന് ചോദിച്ചു വരുന്നവരുണ്ടാകും

അനുഷ്‌കയെ അതിന് കിട്ടില്ല മക്കേളേ....
വേണമെങ്കില്‍ അനുഷ്‌കയ്ക്കും അജിത്തിന്റെ പേര് പറയാവുന്നതാണ്. കാരണം ഇപ്പോള്‍ ഒപ്പമഭിനയിക്കുന്ന നടന്റെ പേര് എന്ന നിലയിലാണ് തൃഷ അജിത്ത് എന്ന് പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ ഈ ചിത്രത്തില്‍ അനുഷ്‌കയും അഭിനയിക്കുന്നുണ്ട്.

അനുഷ്‌കയെ അതിന് കിട്ടില്ല മക്കേളേ....
അജിത്ത് നായകനാകുന്ന ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത് തല 55 എന്നാണ്. തൃഷയും അനുഷ്‌കയും നായികമാരാകിന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം മേനോനാണ്.
ലെ


Click it and Unblock the Notifications