അനുഷ്‌കയ്ക്ക് തടി കൂടിയെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്നം? ചൊറിയാന്‍ വന്നവരോട് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ബാഹുബലി സീരിസ് പോലുളള സിനിമകള്‍ അനുഷ്‌കയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ ദേവസേന. ബാഹുബലിക്ക് ശേഷം സെലക്ടീവായി മാത്രമാണ് അനുഷ്‌ക സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍ക്കായി വളരെയധികം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് അനുഷ്ക ഷെട്ടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ നടിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അനുഷ്‌കയുടെ പുതിയ ചിത്രം നിശബ്ദിന്റെ ചിത്രീകരണത്തിന് ശേഷമെടുത്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ചിത്രം വൈറലായതിന് പിന്നാലെ അനുഷ്‌ക ഷെട്ടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അനുഷ്‌കയ്ക്ക് തടികൂടി എന്ന രീതിയിലാണ് ഇത് പ്രചരിച്ചിരുന്നത്. അനുഷ്‌കയ്ക്ക് തടി കൂടിയെന്നും ഇരട്ടതാടി വരെ തെളിഞ്ഞ് കാണാമെന്നുമായിരുന്നു നടിക്കെതിരെ വിമര്‍ശനം വന്നത്. പുതിയ ചിത്രം നിശബ്ദിന്റെ ഷൂട്ടിംഗിന് ശേഷം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയതാണ് അനുഷ്‌ക ഷെട്ടിയുടെതായി വൈറലായി മാറിയിരുന്നത്.

നേരത്തെ ഒരു തെലുങ്ക് വെബ് സൈറ്റ് ഉള്‍പ്പടെ അനുഷ്‌കയുടെ വണ്ണത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. അതേസമയം തന്നെ അനൂഷ്‌ക ശര്‍മ്മയെ പിന്തുണച്ചുകൊണ്ട് നടിയുടെ ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അനുഷ്‌കയുടെ തടി കൂടിയതില്‍ ആരും ഒരുപാട് ആകുലതപ്പെടേണ്ട ആവശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കഴിവാണ് പ്രധാനമെന്നും ആരാധകര്‍ പറയുന്നു.

അനുഷ്‌കയ്ക്ക് തടി കൂടിയാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്നും വിമര്‍ശകരോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. മുന്‍പും സോഷ്യല്‍ മീഡിയയില്‍ നിന്നും സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് അനുഷ്‌ക ഷെട്ടി. സൈസ് സീറോ എന്ന സിനിമയുടെ സമയത്തായിരുന്നു തടി നന്നായി കൂടിയ അനുഷ്‌കയെ എല്ലാവരും കണ്ടത്. തുടര്‍ന്ന് നടിയെ കളിയാക്കിയും പരിഹസിച്ചുകൊണ്ടും നിരവധി പേര്‍ എത്തിയിരുന്നു.

ബാഹുബലി വൈകാന്‍ കാരണമായത് അനുഷ്‌കയ്ക്ക് തടി കൂടിയതുകൊണ്ടാണെന്നും വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരുടെയും വായടപ്പിച്ചുകൊണ്ട് തടി നന്നായി കുറച്ച് കൂടുതല്‍ സുന്ദരിയായി നടി എത്തിയിരുന്നു. അന്ന് അനുഷ്‌ക ഷെട്ടിയുടെ മേക്കോവര്‍ കണ്ട് ഞെട്ടിയവരും ഏറെയാണ്. അതേസമയം സൈറ നരസിംഹ റെഡ്ഡിയാണ് അനുഷ്‌കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. നിശബ്ദം, സൈലന്‍സ് തുടങ്ങിയവ നടിയുടെതായി വരാനിരിക്കുന്ന മറ്റു ചിത്രങ്ങളാണ്.


Click it and Unblock the Notifications











