ബിഗ് ബജറ്റ് ചിത്രം രുദ്രാമദേവി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം സെപ്തംബര്‍ 17 ന് തിയറ്ററുകളില്‍ എത്തും. 60 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് രുദ്രാമദേവി.
കാകതിയ രാജവംശത്തില്‍ 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജ്ഞിയാണ് രുദ്രമ്മ ദേവി. ഇവരുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയംഅനുഷ്‌ക ഷെട്ടിയാണ് കേന്ദ്രകഥാപാത്രമായ രുദ്രമ്മയെ അവതരിപ്പിക്കുന്നത്. അല്ലു അര്‍ജ്ജുനാണ് നായകന്‍.
ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഹിസ്റ്റോറിക്കല്‍ സ്റ്റീരിയോസ്‌കോപിക് ത്രീഡി ചിത്രമായ രുദ്രമ്മ ദേവി തമിഴ്,തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും
റാണാ ദഗുബതി,പ്രകാശ് രാജ്, കൃഷ്ണം രാജു, സുമന്‍,നിത്യ മേനോന്‍, കാതറിന്‍ ട്രീസ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇളയരാജയാണ് സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ തോട്ടാധരണിയാണ് രുദ്രമ്മയുടെ കലാസംവിധാനം.. ഗുണ ടീം വര്‍ക്ക് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
Actress Anushka Shetty’s Rudramadevi is the most awaited films of this year. There are huge expectations on this movie and everyone is eagerly waiting to watch this movie.
Story first published: Friday, August 21, 2015, 15:06 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more