അനുഷ്‌ക ഷെട്ടി ആവര്‍ത്തിച്ച് പറയുന്നു, പ്രഭാസ് എന്റെ മകനാണെന്ന്

അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകളുടെ കഥ തുടങ്ങിയിട്ട് നാളു കുറച്ചായി. ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് പ്രഭാസും അനുഷ്‌കയും എത്ര പറഞ്ഞിട്ടും പാപ്പരാസികള്‍ക്ക് അടങ്ങിയിരിക്കാന്‍ ഭാവമില്ലായിരുന്നു. ഒരു അന്തവും കുന്തുവുമില്ലാതെ ആ പ്രണയകഥ പ്രചരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് പ്രഭാസിന് കല്യാണാലോചന നടക്കുകയും അനുഷ്‌കയല്ല പെണ്ണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ അടുത്ത് അനുഷ്‌കയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ഗോസിപ്പ് പരന്നെങ്കിലും അപ്പോള്‍ തന്നെ നടി അതിന്റെ മുനമ്പൊടിച്ചു. വീണ്ടും പ്രഭാസുമായുള്ള പ്രണയം കുത്തിപ്പൊക്കാനിരിക്കെ ഇതാ പുതിയൊരു പ്രസ്താവനയുമായി എത്തിയിരിയ്ക്കുകയാണ് അനുഷ്‌ക.

anushka-prabhas

പ്രഭാസ് തനിക്ക് മകനാണെന്നാണ് നടി പറയുന്നത്. പുതിയ ചിത്രമായ നിശബ്ദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടി വി ചാലനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുഷ്‌ക. സാഹോ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഒരു ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും നല്ലത് പറയാന്‍ അവതാരിക ആവശ്യപ്പെട്ടപ്പോഴാണ് അനുഷ്‌കയുടെ ഞെട്ടിയ്ക്കുന്ന പ്രതികരണം.

''എന്റെ മകനെ കുറിച്ചാണോ ഞാന്‍ പറയേണ്ടത്'' എന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. അവതാരകയും ഒന്ന് ഞെട്ടിയെങ്കിലും ''അതെ നിങ്ങളുടെ മകനെ കുറിച്ച് തന്നെ'' എന്ന് പറഞ്ഞപ്പോള്‍ ''അവന്‍ ജനങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു'' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

പല കാര്യത്തിലും പ്രഭാസുമായി സാമ്യമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, ''കാരണം അവന്‍ എന്റെ മകനാണെന്ന്'' അനുഷ്‌ക ആവര്‍ത്തിച്ചു. മകനെ കുറിച്ച് വേണ്ട, ഇനി അമരേന്ദ്ര ബാഹുബലിയെ കുറിച്ച് പറയൂ എന്നായി അവതാരിക. എന്നിട്ടും അനുഷ്‌ക വിടാന്‍ ഭാവമില്ല. ''എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി. ശരിയല്ലേ'' എന്ന് അനുഷ്‌ക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X