അനുഷ്‌കാ ഷെട്ടിക്കും വിവാഹം: പറ്റിയ വരനെ തേടുന്നു
ദക്ഷിണേന്ത്യന്‍ സിനമകളില സുന്ദരി അനുഷ്‌കാ ഷെട്ടിയും വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. തെന്നിന്ത്യന്‍ ആരാധകരെ ഒന്നാകെ വിഷാദത്തിലേക്ക് തള്ളിവിടുന്ന വാര്‍ത്താണെങ്കിലും താരം വരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തായാലും പ്രണയ വിവാഹമായിരിക്കുമെന്ന് അനുഷ്‌ക അറിയിച്ചിട്ടുണ്ട്.
ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഇരണ്ടാം ഉലകം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലെത്തിയപ്പോഴാണ് പതിവ് താരസുന്ദരികള്‍ക്കുള്ള ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അനുഷ്‌കയ്ക്കും നേരിടേണ്ടിവന്നത്. വിവാഹം കഴിക്കാന്‍ താന്‍ റെഡിയാണ്. പക്ഷേ പറ്റിയ വരനെ കിട്ടിയില്ല. എന്തായാലും പ്രണയവിവാഹമായിരിക്കും. അനുഷ്‌ക ചിരിച്ചുകൊണ്ട് പ്രതികരിച്ചു.

ഇതിനകം പല സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അനുഷ്‌കയുടെ പേര് ചേര്‍ത്ത് ഗോസിപ്പിറക്കിയിരുന്നു. എന്നാല്‍ അതൊന്നും താരത്തിന് ഏശിയില്ല. ആദ്യ ചിത്രം മുതല്‍ മാധ്യമങ്ങള്‍ എന്റെ വിവാഹം നടത്തുകയാണ്. എന്നാല്‍ ഇതുവരെ എല്ലാം തമാശയായി മാത്രമെ എടുത്തിട്ടുള്ളൂവെന്ന് അുഷ്‌ക പറഞ്ഞു.
സിങ്കം 2വാണ് ഒടുവിലിറങ്ങിയ അനുഷ്‌കാ ചിത്രം. ആര്യയുടെ നായികയായി അഭിനയിച്ച ഇരണ്ടാം ഉലകം അടുത്തു തന്നെ തിയേറ്ററിലെത്തും. ഇത് കഴിഞ്ഞാല്‍ അനുഷ്‌കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ് തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന രൗദ്ര ദേവിയും ബഹുവലിയും. ആര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല മനുഷ്യനും കൂട്ടത്തില്‍ ജോലിചെയ്യാനാവുന്നയാളുമാണെന്നായിരുന്നു മറുപടി.


Click it and Unblock the Notifications











