»   » നായകനായ ഉണ്ണി മുകുന്ദന് നന്ദി അറിയിച്ച് അനുഷ്ക ഷെട്ടി, ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍ !!

നായകനായ ഉണ്ണി മുകുന്ദന് നന്ദി അറിയിച്ച് അനുഷ്ക ഷെട്ടി, ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍ !!

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണി അനുഷ്‌കാ ഷെട്ടി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. രാജമൗലിയുടെ ബാഹുബലി2 കണ്ടവരാരും ദേവസേനയെ മറക്കാന്‍ സാധ്യതയില്ല. ചെയ്യുന്ന കഥാപാത്രത്തെ അങ്ങേയറ്റം മികച്ചതാക്കാനായി താരം ശ്രമിക്കാറുമുണ്ട്. അനുഷ്‌കയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസും അനുഷ്‌കയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമോയെന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. പാപ്പരാസികള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വിവാഹ വാര്‍ത്തയോട് വ്യത്യസ്ത തരത്തിലാണ് ഇരുവരും പ്രതികരിച്ചത്.

അശോക് ജി സംവിധാനം ചെയ്യുന്ന ഭാഗ്മതിയാണ് അമുഷ്‌കയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മോഡേണ്‍ ഡേ ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷി്പിച്ച ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളത്തിന്‍രെ സ്വന്തം താരമായ ഉണ്ണി മുകുന്ദനാണ്. താരവുമായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം അനുഷ്‌ക ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ഗനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അനുഷ്‌ക പോസ്റ്റ് ചെയ്തിട്ടുണ്ട്.

Anushka shetty

ബാഹുബലി'ക്ക് ശേഷമെത്തുന്ന 'ഭാഗ്മതി'യിലെ തന്റെ നായകനെ അവതരിപ്പിച്ച നടനെക്കുറിച്ച് പറയുകയാണ് അനുഷ്‌ക ഷെട്ടി. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിര്‍ത്തുമെന്ന് അനുഷ്‌ക ഉണ്ണി മുകുന്ദനെക്കുറിച്ച് പറയുന്നു. ഒപ്പം കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഒരുമിച്ച് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് താരം കുറിച്ചിട്ടുള്ളത്.

English summary
Tail end of Bhagmati…. thank you Unni for being such a wonderful co star, friend, your simplicity, talent and the person you are will always make you stand out…Wish you happiness and success in all that you do always forever.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam