»   » ഗോസിപ്പുകള്‍ക്ക് തീരുമാനമായി! പ്രഭാസ്- അനുഷ്‌ക വിവാഹ വാര്‍ത്ത, നിയമ നടപടിയുമായി അനുഷ്‌ക!!!

ഗോസിപ്പുകള്‍ക്ക് തീരുമാനമായി! പ്രഭാസ്- അനുഷ്‌ക വിവാഹ വാര്‍ത്ത, നിയമ നടപടിയുമായി അനുഷ്‌ക!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലി റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുതലാണ് പ്രഭാസും അനുഷ്‌കയും പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയത്. ചിത്രത്തിലെ പോലെ ബാഹുബലിയുടെ ഭാര്യയായി ദേവസേന എത്തുന്നത് എല്ലാവരും ആഗ്രഹിച്ചത് കൊണ്ടാവും ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ക്ക് ശക്തി കൂടിയിരുന്നത്.

പ്രഭാസും അനുഷ്‌കയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള ഗോസിപ്പുകള്‍ക്ക് ശക്തമായി തന്നെയായിരുന്നു പ്രചരിച്ചിരുന്നത്. വിവാഹ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അനുഷ്‌ക നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്.

അനുഷ്‌കയും പ്രഭാസും വിവാഹം കഴിക്കുന്നു

മുമ്പ് ഒരുപാട് സിനിമകളില്‍ അനുഷ്‌കയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ബാഹുബലിക്ക് ശേഷമാണ് ഇരുവരെയും വിവാഹം കഴിപ്പിക്കാനായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയത്.

നിയമ നടപടി്‌ക്കൊരുങ്ങി അനുഷ്‌ക

തന്റെയും സുഹൃത്തിന്റെയും പേരില്‍ കെട്ടിചമയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അനുഷ്‌ക രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ അനുഷ്‌ക നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്.

വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍

താരങ്ങളെ കുറിച്ചുള്ള വ്യാജ പ്രചരിപ്പിച്ചിരുന്നവരില്‍ അനുഷ്‌കയുടെ സഹായികള്‍ ഉണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് അനുഷ്‌ക പൊട്ടിത്തെറിച്ചിരുന്നു. എന്നിട്ടും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് നിയമ സഹായം തേടാന്‍ അനുഷ്‌ക തയ്യാറാവുന്നത്.

അനുഷ്‌കയുടെ ക്ഷേത്ര സന്ദര്‍ശനം

അനുഷ്‌ക മൂകാംബികയിലും മറ്റും അമ്പലങ്ങളില്‍ സന്ദര്‍ശിക്കാന്‍ പോയത് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് ഒരു കാരണം കൂടിയായി മാറുകയായിരുന്നു. അനുഷ്‌ക വിവാഹത്തോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

പ്രഭാസിന്റെ വിവാഹം

പ്രഭാസിന്റെ വിവാഹം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉണ്ടാവുമെന്ന് കുടുംബത്തില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തിയായത്. അതിനിടെ ബിസിനസ് പ്രമുഖന്റെ കൊച്ചു മകളെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അനുഷ്‌കക്ക് വേണ്ടി നടിമാരെ ഒഴിവാക്കുന്നു

ബാഹുബലിക്ക് മുമ്പ് പ്രഭാസും അനുഷ്‌കയും ഭാഗ്യ ജോഡികളായി തെലുങ്കില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തില്‍ അനുഷ്‌കക്ക് വേണ്ടി പ്രഭാസ് പ്രമുഖ നടിയെ വേണ്ടെന്ന് വെച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Anushka To Take Legal Action Against The Ones Spreading Rumours About Her And Prabhas?!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam