രുദ്രമ്മ ദേവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി
70 കോടിയുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം രുദ്രമ്മ ദേവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ജൂണ്‍ 26ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ് ട്രെയിലറാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ആദ്യ ഹിസ്റ്റോറിക്കല്‍ സ്റ്റീരിയോസ്‌കോപിക് ത്രീഡി ചിത്രമായ രുദ്രമ്മ ദേവി തമിഴ്,തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.

ഗുണശേഖറാണ് സംവിധാനം. ഗുണ ടീം വര്‍ക്ക്‌സ് ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുഷ്‌കയാണ് ടൈറ്റില്‍ കഥാപാത്രമായ രുദ്രമ്മയെ അവതരിപ്പിക്കുന്നത്. ചാലുക്യ വീരഭദ്രയുടെ വേഷത്തില്‍ റാണാ ദഗുബതിയും അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇളയരാജയാണ് സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ തോട്ടാധരണിയാണ് രുദ്രമ്മയുടെ കലാസംവിധാനം. പ്രകാശ് രാജ്, നിത്യ മേനോന്‍, കാതറിന്‍ ട്രീസ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
2013ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കാകതിയ രാജവംശത്തില്‍ 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജ്ഞിയാണ് രുദ്രമ്മ ദേവി. ഇവരുടെ ജീവിതകഥയാണ് രുദ്രമ്മ ദേവി എന്ന ചിത്രവും പറയുന്നത്. ഗുണ ടീം വര്‍ക്ക് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.


Click it and Unblock the Notifications