»   » ആദ്യ ഒഡീഷനില്‍ തഴയപ്പെട്ടു, ആ അനുഷ്‌ക ഷെട്ടിയാണ് ഇന്നത്തെ ദേവസേന; അന്നെടുത്ത ഫോട്ടോകള്‍ കാണൂ..

ആദ്യ ഒഡീഷനില്‍ തഴയപ്പെട്ടു, ആ അനുഷ്‌ക ഷെട്ടിയാണ് ഇന്നത്തെ ദേവസേന; അന്നെടുത്ത ഫോട്ടോകള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികതമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി ചിത്രങ്ങളില്‍ നായകന്‍ പ്രഭാസിനൊപ്പം നില്‍ക്കുന്നു അനുഷ്‌കയും. ദേവസേന എന്ന കഥാപാത്രമായി അനുഷ്‌കയ്ക്ക് പകരം മറ്റൊരു നടിയെ സങ്കല്‍പിക്കുക കൂടെ വയ്യ.

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

എന്നാല്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരിലൊരാളായി നില്‍ക്കുന്ന അനുഷ്‌കയുടെ സിനിമാ പ്രവേശനം അത്ര എളുപ്പം സംഭവിച്ചതല്ല. ആദ്യ ഒഡീഷന് തന്നെ തഴയപ്പെട്ട നടിയാണ് അനുഷ്‌ക.

വൈറലാകുന്ന ചിത്രങ്ങള്‍

അനുഷ്‌കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു കന്നട ചിത്രത്തിന്റെ ഒഡീഷന് പങ്കെടുക്കാന്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. എന്നാല്‍ ഫോട്ടോഷൂട്ടില്‍ ആ ചിത്രത്തിന്റെ നിര്‍മാതാവ് അനുഷ്‌കയെ തള്ളിക്കളഞ്ഞു.

വീണ്ടും പരിശ്രമിച്ചു

കര്‍ണാടകയില്‍ ജനിച്ച അനുഷ്‌കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ബെംഗലൂരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാന്‍ അനുഷ്‌ക തയ്യാറല്ലായിരുന്നു. പിന്നീട് 2005 ല്‍ സൂപ്പര്‍ എന്ന തെലുങ്ക് സിനിമയിലൂടെ അനുഷ്‌ക വെള്ളിത്തിരയില്‍ അരങ്ങേറി.

രാജമൗലി ചിത്രം വന്നു

2006 ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്‌കയുടെ കരിയര്‍ തലകീഴെ മറിച്ചത്. അങ്ങനെ തെലുങ്കില്‍ മുന്‍നിര നായികമാരിലേക്കുയര്‍ന്ന അനുഷ്‌കയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിന് പുറമെ തമിഴ് ചിത്രങ്ങളിലും അനുഷ്‌ക വിജയം കണ്ടു.

അനുഷ്‌കയെ വ്യത്യസ്തയാക്കുന്നത്

പൊതുവെ ഗ്ലാമര്‍ കൊണ്ട് മാത്രം ഇന്റസ്ട്രിയില്‍ നിലനിന്നു പോകുന്ന തമിഴ് - തെലുങ്ക് നായികമാരില്‍ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവുമുണ്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസത്തിനും അനുഷ്‌ക തയ്യാറാണ്. അതിന് തെളിവാണ് സൈസ് സീറോയും ബാഹുബലിയുമൊക്കെ.

English summary
Anushks's first ever first photo shoot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam