അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിയ്ക്കുന്നു
ഇതിഹാസയിലെ താരജോഡികള്‍ അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിയ്ക്കുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ് അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിയ്ക്കുന്നത്.
ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസയിലാണ് ഇരുവരും ഒന്നിച്ചത്. ചിത്രം ഹിറ്റാവുകയും ചെയ്തിരുന്നു. സിനിമയുടെ പേരിന് സംഗീതഞ്ജനായ സൈഗാളിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.

ടിഎ റസാഖാണ് തിരക്കഥ ഒരുക്കുന്നത്. മധുപാല്‍, സുധീര്‍ കരമന, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു.
ജയറാമും പ്രിയാമണിയുെ കേന്ദ്രകഥാപാത്രങ്ങളായ ഞങ്ങളുടെ വീട്ടിലെ അതിഥികളായിരുന്നു സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം


Click it and Unblock the Notifications