anusree: ഗിയര്‍ മാറുമ്പം ക്ലച്ച് അമർത്തണേ! ഇല്ലെങ്കിൽ ഇതുപോലെയൊക്കെയാകൂം, വീഡിയോ കാണാം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഓട്ടോ ഒടിക്കുന്ന വീഡിയോ വൈറലാകുകയാണ്
മലയാളി പ്രേക്ഷകർക്കൊന്നും നടി അനുശ്രീയോട് ഒരു പ്രത്യേക ഇഷ്ടമാണ്. നമ്മുട് സ്വന്തം വീട്ടിലെ കുട്ടി എന്ന പരിഗണനയാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. അതിനു കാരണം അനുശ്രീയുടെ പെരുമാറ്റം തന്നെയാണ്. താരം വളരെ സിമ്പിളാണ്. ജാഡയെ സെലിബ്രിറ്റി പരിവേഷമോ അനുശ്രീയ്ക്ക് ഇല്ല.

അനുശ്രീയുമായി ബന്ധപ്പെടുന്നതോ താര പോസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഓട്ടോ ഒടിക്കുന്ന വീഡിയോ വൈറലാകുകയാണ്. അനുശ്രീയുടെ ഒട്ടോ സവാരി കാണുമ്പോൾ തലയണ മന്ത്രത്തിലെ മാമൂക്കോയയെ ഓർമ്മവരും. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി താരം ഓട്ടോ സ്റ്റാർട്ട് ചെയ്തു ടാറ്റയും പറഞ്ഞു പോകുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആ സമയം തന്നെ അമ്മേ.. എന്നുള്ള നിലവിളിയും കേൾക്കാം. വണ്ടി ഒറ്റയിടി. ഭാഗ്യം കൊണ്ട് അധികം ഒന്നും പറ്റിയില്ല. ആദ്യം കുറച്ച് പാകപിഴവ് സംഭവിച്ചെങ്കിലും പിന്നീട് വളറെ കൂളായി താരം ഓട്ടോ ഒടിച്ചു പോകുകയാണ്.
സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചത്. അനുശ്രീ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ബാക്കി താരങ്ങൾ പുതുമുഖങ്ങളാണ്. ഓട്ടേറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥപറയുന്ന ചിത്രമാണിത്. സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിൽ ഒരു ദിവസം ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയുടെ പ്രമേയം.


Click it and Unblock the Notifications