»   » 'നിങ്ങളില്ലെങ്കില്‍ ഞാനില്ല... ഇങ്ങനെയൊന്നും ആകുമെന്ന് ഉദ്ദേശിച്ചില്ല..!' അനുശ്രീ മുട്ടുമടക്കി!!!

'നിങ്ങളില്ലെങ്കില്‍ ഞാനില്ല... ഇങ്ങനെയൊന്നും ആകുമെന്ന് ഉദ്ദേശിച്ചില്ല..!' അനുശ്രീ മുട്ടുമടക്കി!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റ് നടത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല. മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള പോര്‍വിളികള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. തമിഴകത്തേക്ക് എത്തിയാല്‍ അത് വിജയ്-സൂര്യ ആരാധകര്‍ തമ്മിലായിരിക്കും. ഇങ്ങ് കേരളത്തിലും ഇവര്‍ക്ക് ആരാധകര്‍ കുറവല്ല.

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ രണ്ട് താരങ്ങള്‍ വിജയ്ക്കും സൂര്യക്കും വേണ്ടി ഫേസ്ബുക്ക് പരസ്പരം ട്രോളിയത് ഏറെ ശ്രദ്ധേയമായിരുന്നു. സൂര്യ ആരാധികയായ അനുശ്രീയായിരുന്നു അതിന് തുടക്കം കുറിച്ചത്. എന്നാല്‍ വിജയ് ആരാധകര്‍ താരത്തെ വളഞ്ഞിട്ട് ട്രോളിയതോടെ സംഗതി താരത്തിന്റെ കൈവിട്ട് പോയി.

അനുശ്രീയെ ട്രോളി ബിനീഷ് ബാസ്റ്റിന്‍

സൂര്യ ആരാധികയായ അനുശ്രീ പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ സണ്ണി വെയിനെ ട്രോളിയായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ അതിന് മറുപടിയായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പോസ്റ്റിട്ടതോടെ അത് താരങ്ങള്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റായി വിജയ്-സൂര്യ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

പോസ്റ്റ് ഡിലീറ്റ് ചെയ്തു

സംഗതി പിടിവിട്ട് പോയതോടെ അനുശ്രീ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതിന് പിന്നാലെ അനുശ്രീയ്ക്ക് മറുപടിയായി ബനീഷ് ബാസ്റ്റിന്‍ പോസ്റ്റ് ചെയ്ത ട്രോളും പിന്‍വലിച്ചു. താരങ്ങള്‍ പോസ്റ്റുകള്‍ പിന്‍വലിച്ചെങ്കിലും അനുശ്രീക്ക് എതിരായ ട്രോളുകള്‍ അവസാനിച്ചില്ല. ഇതോടെ വിശദീകരണവുമായി താരം രംഗത്തെത്തി.

ഫേസ്ബുക്ക് ലൈവിലൂടെ

ഫേസ്ബുക്ക് ലൈവിലൂടെയാണ് അനുശ്രീ വിശദീകരണവുമായി എത്തിയത്. വിജയ് ആരാധകരെ വേദനപ്പിക്കാനോ വിജയ് എന്ന നടനെ താഴ്ത്തിക്കെട്ടാനോ അല്ല താന്‍ ശ്രമിച്ചതെന്ന് അനുശ്രീ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു ലൈവ് വന്നത്.

പോസ്റ്റ് ഷെയര്‍ ചെയ്തത്

താന്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ആളുകള്‍ പ്രചരിപ്പിച്ചത്. ആരോ ഒരാള്‍ തനിക്ക് അയച്ച് തന്ന പോസ്റ്റ് താന്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ ഉണ്ടാക്കിയതല്ല ആ ട്രോളെന്നും അനുശ്രീ പറഞ്ഞു.

ക്ഷമ ചോദിച്ച് അനുശ്രീ

വിജയ് സാറിനേപ്പോലെ ഒരു നടനെ വിലകുറച്ച് കാണിക്കാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. ആരെങ്കിലും അങ്ങനെ ഓര്‍ത്തിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക.

വിജയ് ഒരു മഹാനടന്‍ തന്നെ

തന്റെ മനസില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേ ഉള്ളു. എന്നാല്‍ വിജയ് സാര്‍ ഒരു മഹാനടന്‍ തന്നെയാണ്. ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ സിനിമകളും കണ്ടാണ് വളര്‍ന്നത്. ഒരു വ്യക്തി എന്ന നിലയില്‍ താനൊരു സൂര്യ ഫാനാണ്. എന്നാല്‍ ഇരുവരേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനേക്കുറിച്ച് താന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് അനുശ്രീ പറഞ്ഞു.

ഉദ്ദേശിച്ചത് വേറെ

താനൊരു വിജയ് ഫാനാണെന്ന് പോക്കിരി സൈമണില്‍ നായകനായ സണ്ണി വെയിന്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇങ്ങനെയാണ് എന്ന് പറയാന്‍ മാത്രമാണ് ആ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. കമന്റുകള്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു അര്‍ത്ഥം കൂടി ഉണ്ടോ എന്ന് ചിന്തിച്ചതെന്നും അനുശ്രീ പറഞ്ഞു.

നിങ്ങളില്ലെങ്കില്‍ ഞാനില്ല

നിങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ ഞാനില്ല. എന്റെ സിനിമകള്‍ തിയറ്ററില്‍ വരുമ്പോള്‍ കൂവിയിട്ടുണ്ടെങ്കില്‍ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണയാണ് ഇവിടെ വരെ എത്തിച്ചത്. ആ പിന്തുണയും സ്‌നേഹവും ഇനിയും വേണമെന്നും ഈ സംഭവം കാരണം അത് ഇല്ലാതാകരുതെന്നും അനുശ്രീ പറഞ്ഞു.

ഫേസ്ബുക്ക് ലൈവില്‍ അനുശ്രീ

ഫേസ്ബുക്കില്‍ അനുശ്രീയുടെ ലൈവ്.

English summary
Anusree explains what she intend with Facebook post about Vijay and Surya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam