സഫലമായത് എന്റെ സ്വപ്നം!! മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് നടി അനുശ്രീ, കാണൂ

മധുരരാജ തിയേറ്ററുകളിൽ ആഘോഷമായി മാറുകയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം മാർച്ച് 28 നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. കേരളത്തിനകത്ത് നിന്ന് മാത്രമല്ല പുറത്തു നിന്നും മികച്ച റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

anusree

2010 ൽ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമായ പോക്കിരി രാജ ബോക്സോഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പുറത്തിറങ്ങി പത്തു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗമായ മധുരരാജ പുറത്തു വരുന്നത്. വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പറാണ് ഓടുമ്പോൾ മധുരരാജയെ കുറിച്ച് നടി അനുശ്രീ. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തിൽ അനുശ്രീ എത്തിയിരുന്നു.

 സഫലമായത് ഒരു സ്വപ്ന സാക്ഷാത്കാരം

സഫലമായത് ഒരു സ്വപ്ന സാക്ഷാത്കാരം

മറക്കാനാവാത്ത മധുര മനോഹര ഓർമ്മകൾ നൽകിയ മധുര രാജ. നന്ദി മമ്മൂക്ക, നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും.മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയ വൈശാഖേട്ടന് സ്‌നേഹം നിറഞ്ഞ നന്ദി. വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നൽകിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവൻ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും അതിലുപരി മധുര രാജയെ സ്നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 പുതുമയോടെ രണ്ടാം ഭാഗം

പുതുമയോടെ രണ്ടാം ഭാഗം

ആദ്യ ഭാഗത്തെക്കാലും ഏറെ പുതുമയോടെയാണ് രണ്ടാം ഭാഗം എത്തുന്നത്. പോക്കിരി രാജയിൽ മമ്മൂട്ടിയുടെ സഹോദരനായി എത്തിയത് ജയ് ആയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിയ്ക്ക് പകരം ചിന്നരാജയായ തമിഴ് താരം ജയ് ആണ്. പൃഥ്വിരാജ് ഒഴികെ ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും ചിത്രത്തിലുണ്ട്. കൂടാതെ പുതിയ താരങ്ങളും മധുരരാജയിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ നടി ശ്രിയ ശരൺ മാത്രമായിരുന്നു നായിക. എന്നാൽ മധുരരാജയിൽ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാർ.

10 വർഷത്തിനു ശേഷം

10 വർഷത്തിനു ശേഷം

രാജ സീരീസിലെ ആദ്യ ചിത്രമായ പോക്കിരി രാജ 2010 ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ വൃത്യസ്ത ഗെറ്റപ്പും ഇംഗ്ലീഷുനുമൊക്കെ തിയേറ്ററുകളിൽ വൻ കയ്യടി നേടിയിരുന്നു. പോക്കി രാജ പുറത്തിറങ്ങി 10 വർഷങ്ങൾക്ക് ശേഷമാണ് മധുരരാജ എത്തുന്നത്. സാധാരണ ചിത്രങ്ങളുടെ രണ്ടാം ഭാഗം എന്നതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. കഥയിലും കഥാ സന്ദർഭങ്ങളിലുമൊക്കെ ഈ ചിത്രം ഏറെ പുതുമ പുലർത്തുന്നുണ്ട്.

സ്റ്റൈലീഷ് ഗെറ്റപ്പ്

സ്റ്റൈലീഷ് ഗെറ്റപ്പ്

പോക്കിരി രാജയിലെ മമ്മൂക്കയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മധുരരാജയിലും അത് ആവർത്തിച്ചിട്ടുണ്ട്. രാജയുടെ വസ്ത്രത്തിനോടൊപ്പം ആഭരണങ്ങളും ശ്രദ്ധ നേടി കഴിഞ്ഞു. പോക്കിരി രാജയിൽ നിന്നും ഏറെ സ്റ്റൈലിഷായിട്ടാണ് മധുരരാജ യിൽ എത്തിയിരിക്കുന്നത്. കഴുത്തിലെ നീളൻ മാലയിൽ കിരീടം വെച്ച സിംഹത്തലയുടെ ലോക്കറ്റ്, സിംഹത്തിന്റെ മോട്ടിഫ് വർക്കുള്ള വലിയ മോതിരം, രണ്ട് സംഹങ്ങൾ ഒരു വളയം കടിച്ച് പിടിച്ചിരിക്കുന്ന ഡിസൈനുളള ചെയിനുമാണ് രാജയുടെ പ്രൗഢി കൂട്ടുന്ന ആഭരണങ്ങൾ. രാജയുടെ ആഭരണങ്ങളും ഗെറ്റപ്പുമൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X