വസ്ത്രധാരണം മഹാ ബോറാണെന്ന് കമന്റ്! അനുശ്രീയുടെ മറുപടി വൈറല്‍

By Prashant V R

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് നടി അനുശ്രീ. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് അനുശ്രീ എത്താറുണ്ട്. കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

anusree

ലോക്ഡൗണ്‍ പീരിഡില്‍ വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിയില്‍ ഏറ്റെടുത്തിരുന്നു. അതേസമയം തന്നെ മറ്റുചിലര്‍ കമന്റ് ബോക്സില്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. അനുശ്രീയുടെ വസ്ത്രധാരണമായിരുന്നു അധികപേരെയും ചൊടിപ്പിച്ചത്.

സിനിമയില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാറുളള അനുശ്രീയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി അനുശ്രീയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പിന്നാലെ ഇതിന് മറുപടിമായി അനുശ്രീ രംഗത്തെത്തിയിരുന്നു. ഇങ്ങനെ താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്നാണ് അനുശ്രീ കുറിച്ചത്. ചേച്ചി നിങ്ങളെ ഇങ്ങനെയുളള വസ്ത്രത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല എന്ന് യുവതി ഒരുവട്ടം കൂടി കുറിച്ചു.

യുവതിക്ക് മറുപടിയുമായി അനുശ്രീ വീണ്ടും രംഗത്തെത്തിയിരുന്നു. എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്, നടി കുറിച്ചു. തുടര്‍ന്ന് അനൂശ്രീയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് അനുശ്രീ. നാട്ടില്‍ നിന്നുളള ചിത്രങ്ങള്‍ അനുശ്രീ എപ്പോഴും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. തുടര്‍ന്ന് മോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ തിളങ്ങിയിരുന്നു.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X