അടിമുടി ഓട്ടോ ഡ്രൈവറായി അനുശ്രീ!! നീ കണ്ടാ..., ഓട്ടർഷയിലെ പുതിയ പാട്ട് പുറത്ത്, കാണൂ
നീ കണ്ടാ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്
അനുശ്രീ ഓട്ടോറിക്ഷ ഡ്രൈവറായി എത്തുന്ന പുതിയ ചിത്രമാണ് ഓട്ടര്‍ഷ. ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തു വന്നിട്ടുണ്ട്. നീ കണ്ടാ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പാട്ടിൽ അനുശ്രീ അടിമുടി ഓട്ടോ ഡ്രൈവറായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ശരത് സംഗീതനൽകിയരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മുകേഷാണ്. വൈശഖനാണ് വരികൾ എഴുതിയിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ഓട്ടർഷിയിലെ ഗാനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഇന്ദുലേഖ വാര്യർ ആലപിച്ച നെല്ലു കുത്തി എന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഏറെ നാളുകൾക്ക് ശേഷം ശരത് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ഓട്ടർഷ.
ഓട്ടർഷ ചർച്ച ചെയ്യുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥകളാണ്. റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയുംചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ സുജിത് വാസുദേവ് പറയുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











