അനുശ്രീയുടെ ലൈഫ് പാര്‍ട്‌നര്‍ ആരായിരിക്കും?
അനുശ്രീയെ ഓര്‍മയില്ലെ. സൂര്യ ടീ വിയിലെ അവതാരികയായാണ് അനുശ്രീയെ മലയാളികള്‍ പരിചയപ്പെട്ടത്. പെട്ടന്ന് ആളെ തിരിച്ചറിയണമെങ്കില്‍ ഡയമഡ് നെക്ലൈസിലെ അനുശ്രീ എന്ന് തന്നെ പറയേണ്ടിവരും. അതെ, ഡയമഡ് നെക്ലൈസില്‍ ഫഹദ് ഫാസിലിന്റെ ഭാര്യ വേഷത്തിലെത്തി തകര്‍ത്തഭിനയിച്ച അനുശ്രീ തന്നെ.
ഡയമഡ് നെക്ലൈസിലെ മികച്ച അഭിനയത്തിന് ശേഷം റെഡ് വൈന്‍ എന്ന ചിത്രത്തിലും അനുശ്രീ വേഷമിട്ടിരുന്നു. ഒടുവില്‍ നാക്കു പെന്റ നാക്കു ടെക്ക, വെടിവഴിപാട് എന്നീ ചിത്രങ്ങളുടെ റിലീസും കാത്തിരിക്കുന്ന അനുശ്രീക്ക് ഇപ്പോള്‍ പറയാന്‍ ഒത്തിരി ചിത്രങ്ങളുടെ വിശേഷങ്ങളുണ്ട്.

അതില്‍ പ്രധാനമാണ്, എംബി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മൈ ലൈഫ് പാര്‍ട്‌നര്‍. അമീര്‍ നിയാസും സുദേവ് നായരുമാണ് ചിത്രത്തിലെ മുഖ്യ പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥപറയുന്ന ചിത്രമാണ് മൈ ലൈഫ് പാര്‍ട്‌നര്‍. ചിത്രത്തില്‍ ഒരാള്‍ അനുശ്രീയുടെ അടുത്ത സുഹൃത്തായും മറ്റൊരാള്‍ കാമുകനായും വേഷമിടുന്നു. ആരായിരിക്കും അനുശ്രയുടെ ലൈഫ് പാര്‍ട്‌നര്‍?
തീവ്ര പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും സംവിധായകന്‍ എംബി പത്മകുമാര്‍ തന്നെയാണ്. ഒരുകാലത്ത് തമിഴിലും മലയാളത്തിലും നിറസാന്നിധ്യമായിരുന്ന സുകന്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കീര്‍ത്തന മൂവീസിന്റ ബാനറില്‍ രഞ്ജി മോനാണ് മൈ ലൈഫ് പാര്‍ട്‌നര്‍ നിര്‍മിക്കുന്നത്.


Click it and Unblock the Notifications











