അനുശ്രീയുടെ ഓട്ടോ ഓടിത്തുടങ്ങി!! ഓട്ടര്‍ഷ'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്, കാണൂ
ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധാനയകൻ ശരത് ഈണമിട്ട ഗാനമാണ് പുറത്തു വന്നിരിക്കുന്നത് .
നടി അനുശ്രീ ഓട്ടോറിക്ഷ ഡ്രൈവറായി എത്തുന്ന പുതിയ ചിത്രമാണ് ഓട്ടര്‍ഷ. ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മഖറ്റ് വിശേഷങ്ങളും ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം പുറത്തു വിട്ടിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധാനയകൻ ശരത് ഈണമിട്ട ഗാനമാണ് പുറത്തു വന്നിരിക്കുന്നത് . യുവഗായിക ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.ടി അനില്‍ കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. മഞ്ജു വാര്യരും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് പുറത്ത് വിട്ടത്.
ഓട്ടർഷ പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥകളാണ്. റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ സുജിത് വാസുദേവ് പറയുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











