ഡാൻസ് കളിക്കാൻ ഇഷ്ടമാണോ!! സർപ്രൈസ് സമ്മാനം നിങ്ങൾക്ക്, ഡാൻസ് ചലഞ്ചുമായി അനുശ്രീയുടെ ‘ഓട്ടർഷ ടീ
ഇപ്പോഴിത പ്രേക്ഷകർക്ക് രസകരമായ ടാസ്ക്കുമായി ഓട്ടർഷ അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്.
അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രമാണ് ഓട്ടര്‍ഷ. ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലഭിച്ചിരുന്നത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥ പറയുന്ന ചിത്രം, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിത പ്രേക്ഷകർക്ക് രസകരമായ ടാസ്ക്കുമായി ഓട്ടർഷ അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. ഡാൻസ് കളിയ്ക്കാൻ റെഡിയാണോ എങ്കിൽ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിനിമയിലെ ഒരു പാട്ടിന്റെ താളത്തിൽ പ്രേക്ഷകർ തന്നെ കൊറിയോഗ്രാഫ് ചെയ്ത് വീഡിയോ അയച്ചുകൊടുക്കുക. ഏറ്റവു മികച്ച വീഡിയോ സിനിമയുടെ അവസാനം പ്രദർശിപ്പിക്കും.
മത്സരത്തിലെ നിബന്ധനകളും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് ആൻഡ് അലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായകനും നായികയും ആയി എത്തുന്ന ഓട്ടര്‍ഷ സിനിമയിലെ ചന്ദപ്പുര കൃതി അലംകൃതി എന്ന ബോംബ് പാട്ട് ഇതാ വരാൻ പോവുകയാണ്. പെടക്കാൻ കൊതിക്കുന്ന താളത്തിന് ചുവടുകൾ വെച്ച് വീഡിയോ എടുത്ത് കാണിക്കാൻ നിങ്ങൾ തയ്യാറെങ്കിൽ, ആ വീഡിയോ സിനിമയുടെ എൻഡ് ടൈറ്റിൽ ആക്കാൻ ഞങ്ങളും തയ്യാർ. മാത്രമല്ല, ചുവടുകൾക്ക് അനുസരിച്ച് പല പല ബമ്പർ പ്രൈസുകളും ഉണ്ടാവുന്നതാണ്.ഡാൻസർമാർക്ക് ഇത് സുവർണ്ണാവസരം. ഡാൻസ് അറിയാത്തവർ ഇടത്തും വലത്തും നോക്കണ്ട. പ്രായഭേദമന്യേ നിങ്ങളുടെ കഴിവ് തെളിയിക്കൂ നാളത്തെ താരമാകൂ. 2018 നവംബർ 18 ന് മുൻപ് വീഡിയോ [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് അയക്കുക.


Click it and Unblock the Notifications











