വർഷങ്ങൾക്ക് ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു! മൈ സാന്റ ഊട്ടിയിൽ...
ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു. സുഗിത് ചിത്രമായ മൈ സാന്റയിലാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. മൈ സാന്റായുടെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ഊട്ടിയിൽ ആരംഭിക്കും..വാൾ പോസ്റ്റർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ്, സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്ലൈസ് ട്രെന്‍ഡുകള്‍
വൻ താരനിര തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപ്, അനുശ്രീ എന്നിവർക്കൊപ്പം സിദ്ദിഖ്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ധർമ്മജൻ ബോൾഗാട്ടി, മറിമായം മഞ്ജു, അജിജോൺ, ബാലതാരം മാനസി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മൈ സാന്റയുടെ രചന നിർവഹിക്കുന്നത് ജോമിൻ ജെ. സിറിയക്കാണ്. ക്യാമറ: ഫൈസൽ അലി, സംഗീതം: വിദ്യാസാഗർ, പ്രൊഡക് ഷൻ കൺട്രോളർ : അരോമ മോഹൻ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവൻ കോഴിയിലും അനുശ്രീ പ്രധാന വേഷത്തിലുണ്ട്. ഈ ചിത്രത്തിൽ അഭിനയിച്ചു വരുകയാണ് താരം.


Click it and Unblock the Notifications