പതിവ് തെറ്റിക്കാതെ അനുശ്രീ ഭാരതാംബയായി! ഇത്തവണ ഒരഭ്യര്‍ത്ഥനയുമുണ്ടായിരുന്നു! ചിത്രങ്ങള്‍ വൈറല്‍!

സിനിമയിലെത്തി വലിയ താരമായി മാറിക്കഴിഞ്ഞതിന് ശേഷവും സാധാരണക്കാരായി ജീവിക്കുന്ന താരങ്ങള്‍ ഏറെയാണ്. അവരിലൊരാളാണ് അനുശ്രീ. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുണ്ട്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടത്താറുള്ള ശോഭയാത്രയിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇത്തവണയും താരം ഭാരതാംബയാവാനായി എത്തിയിരുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഫേസ്ബുക്ക് ലൈവുമായും താരം എത്തിയിരുന്നു. താരം അഭ്യര്‍ത്ഥിച്ച കാര്യം ഇതായിരുന്നു.

എല്ലാവര്‍ക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാന്‍ നാട്ടിലുണ്ട്. അതുകൊണ്ടു ഞാന്‍ അതില്‍ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാന്‍ ലൈവില്‍ വന്ന കാര്യം പറയാം. ഞാന്‍ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഞാന്‍. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങള്‍ നാട്ടുകാരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. ഞങ്ങളും അതില്‍ പെട്ട ആള്‍ക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.

Anusree

ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാന്‍ പാടുള്ളൂ. ഞാന്‍ ഞാന്‍ ഒരുങ്ങിയ വര്‍ഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടെന്ന് ഞാന്‍ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ടെന്നും താരം പറഞ്ഞിരുന്നു. അനുശ്രീയുടെ ആഘോഷത്തിന്‍രെ ലൈവ് വീഡിയോ കാണാം.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X