അടിച്ചുമാറ്റിയ മുണ്ടുടുത്ത് അനുശ്രീയുടെ ഫോട്ടോഷൂട്ട്! ഈയിടയായി ഫ്രീക്ക് ആകുന്നുണ്ടെന്ന് ആരാധകര്‍
ലോക് ഡൗണ്‍ കാലത്തെ ഒഴിവുവേളകള്‍ ആസ്വക്കുകയാണ് സിനിമാ താരങ്ങളും. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരങ്ങള്‍ എത്താറുണ്ട്. വീട്ടില്‍ നിന്നുളള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടാണ് നടി അനുശ്രീ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. അനുശ്രീയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ ഷര്‍ട്ടും മുണ്ടും ഉടുത്തുകൊണ്ടുളള ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

ചേട്ടന്റെ അലക്കി തേച്ചുവെച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷര്‍ട്ടും ഷൂവും സണ്‍ ഗ്ലാസും തന്റെതാണെന്നും അനുശ്രീ പറയുന്നു. വീടിനടുത്തുളള അമ്പലപ്പറമ്പില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നേരത്തെ വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.
നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം തന്നെ മറ്റുചിലര്‍ കമന്റ് ബോക്‌സില്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. അനുശ്രീയുടെ വസ്ത്രധാരണമായിരുന്നു അധികപേരെയും ചൊടിപ്പിച്ചത്. സിനിമയില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാറുളള അനുശ്രീയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനെല്ലാം മറുപടിയായി എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ലെന്ന് അനുശ്രീ പറഞ്ഞിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെയിലും നാട്ടില്‍ നിന്നുളള ചിത്രങ്ങളും പങ്കുവെക്കാറുളള താരമാണ് അനുശ്രീ. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം നാട്ടില്‍ ചെലവഴിക്കുകയാണ് നടി. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരി സ്വദേശിയാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. തുടര്‍ന്ന് മോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ തിളങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി മധുരരാജയിലും നടി തിളങ്ങിയിരുന്നു. പ്രതി പൂവന്‍ കോഴി, മൈ സാന്റ തുടങ്ങിയ സിനിമകളായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച താരമാണ് അനുശ്രീ. ഇരുപത്തഞ്ചിലധികം സിനിമകളില്‍ അനുശ്രീ മലയാളത്തില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











