»   » മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലിന്റെ നായിക

മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലിന്റെ നായിക

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനൊപ്പം അനുശ്രിയും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിലാണ് അനുശ്രീ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് അനുശ്രീ ഒടുവില്‍ അഭിനയിച്ചത്.

അനുശ്രീയ്‌ക്കൊപ്പം വിമലാ രാമന്‍, സമുദ്രക്കനി, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


mohanlal

ഒരു അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ഫഌറ്റില്‍ നടക്കുന്ന കൊലപാതകത്തിന് ദൃസാക്ഷിയാകുന്നത് അന്ധനായ മോഹന്‍ലാലാണ്. പിന്നീട് അയാള്‍ തന്റെ നിരപരാധിത്യം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രം.


ഗോവിന്ദ് വിജയന്റെ തിരക്കഥയ്ക്ക് പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആശിവാര്‍ദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

English summary
Anusree in Priyadarshan's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam