എന്റെ കല്യാണം നടത്താന്‍ നിങ്ങളാരും ബുദ്ധിമുട്ടേണ്ട! ലൈവില്‍ വായടപ്പിക്കുന്ന മറുപടിയുമായി അനുശ്രീ
ലോക് ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെക്കാറുളള താരമാണ് അനുശ്രീ. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താരം. അടുത്തിടെ തന്റെ ചേട്ടന്‍ തലമുടിയില്‍ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ചിത്രത്തോട് വളരെ സ്‌നേഹത്തോടെ അധികപേരും പ്രതികരിച്ചപ്പോള്‍ കുറച്ചാളുകള്‍ അതില്‍ കുറ്റം കണ്ടെത്തുകയും വിമര്‍ശിക്കുകയും ചെയ്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഇവര്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ഫേസ്ബുക്ക് ലൈവില്‍, നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് അനുശ്രീ എത്തിയത്. ആങ്ങളയ്ക്ക് അനുശ്രീയെ കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും നടി പറഞ്ഞു.
അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്. ഇവര്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. നിങ്ങളുടെ ആരുടെയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്‌റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധിമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവേഴ്‌സ് എന്നാണെന്നല്ലേ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറ്.
താന്‍ ഓവര്‍ ആക്ടിങ്ങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും താന്‍ ഏട്ട് വര്‍ഷം അഭിനയ രംഗത്ത് പിടിച്ചു നിന്നത് എന്നും ജീവിതത്തില്‍ ഓവര്‍ ആക്ടിങ്ങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമെന്നും ഇല്ലല്ലോ എന്നും നടി പറഞ്ഞു. നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനേ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications