ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനുശ്രീ! കളിയാക്കികൊണ്ട് കമന്റുകള്‍! കിടിലന്‍ മറുപടിയുമായി താരം
ലോക്ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുളള താരമാണ് നടി അനുശ്രീ. കുറെക്കാലത്തിന് ശേഷം വീട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം അനുശ്രീ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെയാണ് അനുശ്രീ ആക്ടീവാകാറുളളത്. അടുത്തിടെ സഹോദരനൊപ്പമുളള ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് വായടപ്പിക്കുന്ന മറുപടി അനുശ്രീ നല്‍കിയിരുന്നു.
വിമര്‍ശിച്ച ഓരോരുത്തരുടെയും പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അന്ന് നടി എത്തിയത്. ലോക് ഡൗണ്‍ കാലം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടാണ് അനുശ്രീ എത്താറുളളത്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായി മോഡേണ്‍ ലുക്കിലുളള ചിത്രങ്ങളാണ് നടി പങ്കുവെക്കുന്നത്.

മോഡേണ്‍ ലുക്ക് അനുശ്രീയ്ക്ക് ചേരില്ലെന്ന് പറഞ്ഞവരോട് എപ്പോഴും ഇത് തന്നെയായാല്‍ ശരിയാവില്ലെന്നും വല്ലപ്പോഴും മാറ്റമൊക്കെ വേണ്ടെയെന്നും നടി പറഞ്ഞിരുന്നു. വീട്ടില്‍ നിന്നെടുത്ത ഫോട്ടോഷൂട്ടുകളിലൂടെയാണ് അടുത്തിടെ അനുശ്രീ തിളങ്ങിയത്. കൊല്ലം പത്തനാപുരം കമുകംഞ്ചേരി സ്വദേശിയാണ് അനുശ്രീ. ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ മലയാളത്തിലേക്ക് എത്തിയ താരം തുടര്‍ന്ന് ശ്രദ്ധേയ സിനിമകള്‍ ചെയ്തുകൊണ്ടാണ് മുന്നേറുത്.

സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം അനുശ്രീ മോളിവുഡില്‍ തിളങ്ങിയിരുന്നു. അനുശ്രീയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും തരംഗമായി മാറിയിരുന്നു. ഇത്തവണ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് അനുശ്രീ പറയുന്നു. നാടന്‍ ലുക്കിലുളള കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീയെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്.

എന്നാല്‍ പുതിയ മേക്കോവറിലും താരത്തിന് തിളങ്ങാന്‍ കഴിയുമെന്നാണ് ചിത്രങ്ങള്‍ പറയുന്നത്. അനുശ്രീയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ചിത്രത്തില്‍ അഭിനയിച്ച് ഏട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനി മാറേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും കൂടുതല്‍ നല്ല അഭിനേതാവിലേക്കും നല്ല മനുഷ്യനിലേക്കും പരിണമിക്കേണ്ടതുണ്ടെന്നും അനുശ്രീ പറയുന്നു. സ്വയം വെല്ലുവിളിക്കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ എന്നും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു.

പുതിയ ഫോട്ടോഷൂട്ടില്‍ വസ്ത്രധാരണത്തിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം പരീക്ഷണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അനുശ്രീ. നിലത്ത് ഇരുന്നുകൊണ്ടാണ് നടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കൈയ്യിലൊരു ഗ്ലാസും പിടിച്ചാണ് നടിയുടെ ഫോട്ടോഷൂട്ട്. മിക്കവരും നടിയെ അഭിനന്ദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

അതേസമയം ചുരുക്കം ചിലര്‍ നടിയെ കളിയാക്കികൊണ്ടും എത്തിയിരിക്കുന്നു. എന്തൊക്കെ ചെയ്തിട്ടും ഒരു മെന വരണിലല്ലോ സജി എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സാരമില്ല മോനെ എന്നാണ് ഇതിന് അനുശ്രീ മറുപടി നല്‍കിയിരിക്കുന്നത്. വാര്യമ്പളളിയിലേ മീനാക്ഷിയല്ലേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മനസ്സിലാക്കി കളഞ്ഞല്ലോ കൊച്ചുകളളന്‍ എന്നായിരുന്നു അനുശ്രീ ഇയാള്‍ക്ക് മറുപടി നല്‍കിയത്.


Click it and Unblock the Notifications