anusree: അനുശ്രീയെ സംഘിയെന്ന് വിളിച്ചവർക്കെതിരെ മറുപടിയുമായി താരം!! വീഡിയോ കാണാം..
തന്റെ വീടിനടുത്തു കൃസ്ത്യൻ പള്ളികൾ ഒന്നു തന്നെയില്ല. ക്രിസ്തുമസിന് സുഹൃത്തുക്കൾ വരുമ്പോൾ ഫ്രണ്ട്സിന് സർപ്രൈസ് കൊടുക്കാൻ രാത്രിയിൽ പോകാറുണ്ട്.
ഫേസ്ബുക്ക് ലൈവിലെത്തിയ അനുശ്രീയെ സംഘിയെന്ന് വിളിച്ചതിന് മറുപടിയുമായി താരം. ഫേസ്ബുക്കിൽ ലൈവ് പോകുന്നതിനിടെ സംഘിയാണെങ്കിൽ ഇവരെയൊക്കെ പേടിക്കണമെന്ന് പറഞ്ഞ കമന്റിന് മറുപടിയുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

എന്റെ നാട്ടിലുള്ളവർ നടത്തുന്ന പരിപാടിയായിരുന്നു അത്. അതിലെക്കെ പങ്കെടുക്കുമ്പോൾ ഞാൻ ഒരു പ്രവർത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വർഷവും അത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ താൻ തീർച്ചയായും പങ്കെടുക്കുമെന്നും താരം പറഞ്ഞു. അത് എന്റെ നാട്ടിൽ നടക്കുന്ന ഒരു പാരിപാടിയായതു കൊണ്ട് മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ വീടിനടുത്തു കൃസ്ത്യൻ പള്ളികൾ ഒന്നു തന്നെയില്ല. ക്രിസ്തുമസിന് സുഹൃത്തുക്കൾ വരുമ്പോൾ ഫ്രണ്ട്സിന് സർപ്രൈസ് കൊടുക്കാൻ രാത്രിയിൽ പോകാറുണ്ട്. പാട്ടു പാടാൻ പോകാറുണ്ട്. കൂടാതെ നോമ്പിന് മുസ്ലീം ഫ്രണ്ട്സിന്റെ വീട്ടിൽ പോകാറുണ്ടെന്നും അവർ തരുന്ന ഭക്ഷണവും മറ്റും കഴിക്കാറുണ്ടെന്നും താരം പറഞ്ഞു. അതിനാൽ തന്നെ ആരും തന്നെ പ്രവർത്തകയാണെന്നെന്നും വിളിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.
ശേഷം താരം തനിക്കു നേരെയുണ്ടായ ഒരു മോശമായ അനുഭവവും പങ്കുവെയ്ക്കുകയുണ്ടായി. ഈരാറ്റു പേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയപ്പോഴാണ് തനിയ്ക്ക് നേരെ മോശമായ അനുഭവമുണ്ടായത്. സഹോദരൻ ഭക്ഷണം വാങ്ങുന്നതിനായി കാറിൽ നിന്ന് പുറത്തു പോയപ്പോൾ ബൈക്കിലെത്തിയ രണ്ടു പയ്യൻമാർ അത് അവളാ സംഘിയാടാ' എന്നൊക്കെ പറഞ്ഞു ബഹളം വെച്ചിരുന്നു. ഭീകരാവാദികളെ കാണു പോലെയായിരുന്നു അവർ തന്നോട് പെരുമാറിയത്.ഞാൻ അപ്പോൾ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയിൽ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നിൽ പെട്ടാൽ എന്താകും സ്ഥിതി. എന്നെ കൊന്നു കളയില്ലേ. ഒരിക്കലും തന്നെ കുറിച്ചു അങ്ങനെയൊന്നും വിചാരിക്കരുകത്.നിങ്ങളുടെ കൂടെയുള്ള ഒരാള് തന്നെയാണ് ഞാനെന്നും അനുശ്രീ പറഞ്ഞു


Click it and Unblock the Notifications