പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി അനുശ്രീ

നാടന്‍ പെണ്‍കുട്ടിയായി മലയാള മനസ്സുകളില്‍ ഇടം നേടിയ നടിയാണ് അനുശ്രീ. ആക്ഷനും റൊമാന്‍സുമൊക്കെ തന്നെക്കൊണ്ട് പറ്റും എന്ന് ഇതിനോടകം അനുശ്രീ തെളിയിച്ചു കഴിഞ്ഞു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാട്ടിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കെല്ലാം വളരെ അധികം സജീവമാണ് താരം. ശോഭയാത്രയില്‍ ഭാരതാംബയായും ജന്മാഷ്ടമി ദിനത്തില്‍ രാധയായുമൊക്കെ വേഷമിട്ട അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതുകൊണ്ടൊക്കെ തന്നെ അനുശ്രീയ്ക്ക് നാട്ടുകാര്‍ക്കിടയില്‍ ഒരു ജനസമ്മതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണോ എന്തോ, വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുശ്രീയ്ക്ക് താത്പര്യമുണ്ടോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിയ്ക്കവരെ ഒരു ആരാധകന്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയുമുണ്ടായി.

ഈ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു എന്ന് ഒരു വാര്‍ത്ത കേട്ടല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഞാനും കേട്ടു എന്നായിരുന്നു ചോദ്യത്തോടുള്ള അനുശ്രീയുടെ പ്രതികരണം. നാട്ടുകാരിയുടെ പ്രിയങ്കരിയാണെങ്കിലും അതിനൊരു രാഷ്ട്രീയ നിറം കലര്‍ത്താന്‍ ഒട്ടും അനുശ്രീയ്ക്ക് താത്പര്യമില്ല. സിനിമയിലായാലും ചേരിതിരിഞ്ഞുള്ള പ്രശ്‌നങ്ങളിലൊന്നും അധികം ഇടപെടാത്ത താരമാണ് അനുശ്രീ.

 anusree

ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ അനുശ്രീ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തി തന്റെ സാന്നിധ്യം സ്ഥിരം ആരാധകരെ അറിയിക്കാനും അനുശ്രീ മറന്നിട്ടില്ല. അതേ സമയം മലയാള സിനിമയില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ മാറി നില്‍ക്കുന്ന താരത്തെ വിമര്‍ശിയ്ക്കുന്നവരും ഉണ്ട്.

Recommended Video

അവതാരകനെ പൊളിച്ചടുക്കി അനുശ്രീ | filmibeat Malayalam

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീയുടെ വെള്ളിത്തിരാ പ്രവേശനം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രിയങ്കരിയായ അനുശ്രീയ്ക്ക് നായികയായി തന്നെ അഭിനയിക്കണം എന്ന് ഒരു വാശിയുമില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ആസിഫ് അലി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ഇതിനോടകം സ്‌ക്രീന്‍ പങ്കിട്ട നടിയാണ് അനുശ്രീ. ഉള്‍ട്ട, മൈ സാന്റ എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ അനുശ്രീയുടേതായി തിയേറ്ററിലെത്തിയത്. പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ എപ്പോഴാണ് കല്യാണമെന്നും ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X