വാസന്തി ഈസ് ടേക്ക് ജംപര്‍! അതായത് എടുത്തു ചാട്ടക്കാരിയാണെന്ന്! വൈറലായി മധുരരാജ പോസ്റ്റര്‍
Recommended Video

മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ വിഷു റിലീസ് ചിത്രമായിട്ടാണ് മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മധുര രാജയും കൂട്ടരും എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ് എന്റര്‍ടെയ്നര്‍ ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
പോക്കിരി രാജ പോലെ മമ്മൂക്കയുടെ മധുര രാജയും ആവേശമുണ്ടാക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി എത്തുന്ന അനുശ്രീയുടെ പോസ്റ്ററും വൈറലായിരിക്കുകയാണ്.

മധുരരാജയും കൂട്ടരും
മധുരരാജയ്ക്ക് മുന്‍പുളള മമ്മൂക്കയുടെ പോക്കിരി രാജയിലെ ഡയലോഗുകള്‍ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു.ചിത്രത്തിലെ പഞ്ച് ഡയലോഗുകളും കോമഡി ഡയലോഗുകളുമാണ് ശ്രദ്ധേയമായി മാറിയത്. സിനിമയിലെ ഇംഗ്ലീഷ് കലര്‍ന്ന മലയാളം സംസാരം മെഗാസ്റ്റാറിന്റെതായി എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. പോക്കിരി രാജയില്‍ മമ്മൂക്കയുടെ പ്രകടനത്തില്‍ നിര്‍ണായകമായി മാറിയത് ഈ ഡയലോഗുകള്‍ തന്നെയായിരുന്നു. മധുര രാജയിലും ഇത്തരം കാര്യങ്ങളുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വാസന്തി ഈസ് ടേക്ക് ജംപര്‍
അതേസമയം മധുര രാജയുടെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്ന അനുശ്രീയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ വാസന്തി ഈസ് ടേക്ക് ജംപര്‍ എന്ന് എഴുതി കാണിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു. വാസന്തി ഒരു എടുത്തുചാട്ടക്കാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

തരംഗമായ പോസ്റ്ററുകള്‍
നേരത്തെ ഇത്തരത്തില്‍ നെടുമുടി വേണുവിന്റെയും വിജയരാഘവന്റെയും പോസ്റ്ററുകളും തരംഗമായി മാറിയിരുന്നു. മാസ് കാ ബാപ്പ്,മാസ് കാ മാമന്‍ എന്നിങ്ങനെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടായിരു ന്നു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. മാസ് ഹിറ്റായ പുലിമുരുകന് ശേഷം വൈശാഖ്,ഉദയ് കൃഷണ, പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മധുര രാജ.

സണ്ണി ലിയോണിന്റെ ഡാന്‍സ്
വിഷു റിലീസായി എത്തുന്ന സിനിമ മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും റിലീസിനെത്തുമെന്നാണ് അറിയുന്നത്. എപ്രില്‍ 12നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുര രാജയില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിനായും എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. നേരത്തെ മമ്മൂട്ടിക്കൊപ്പമുളള സണ്ണി ലിയോണിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍, ജയ്.അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications