നായകനും നായികയും അനുശ്രീ! ഓട്ടോറിക്ഷക്കാരിയായി അനുശ്രീ, ഓട്ടര്‍ഷ ഫസറ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!
നടി അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലീസിന് ശേഷം ഛായഗ്രാഹകന്‍ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.
ഓട്ടര്‍ഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്. ഓട്ടോറിക്ഷ യാത്രക്കാരായ സാധാരണക്കാരുടെ കഥയുമായിട്ടാണ് സിനിമ വരുന്നത്. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബാക്കിയെല്ലാവരും തന്നെ പുതുമുഖങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ നായികയും നായകനും അനുശ്രീ തന്നെയാണെന്ന് പറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസും എത്തിയിരിക്കുകയാണ്.

താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍..! അനുശ്രീ നായികയും നായകനും ഒക്കെയാകുന്ന 'ഓട്ടര്‍ഷ' എന്ന കൊച്ചു ചിത്രമാണ് ഞങ്ങള്‍ അടുത്തതായി റിലീസ് ചെയ്യുന്നത്. ഈ നല്ല ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപെടുമെന്ന വിശ്വാസത്തോടെ, എല്‍ ജെ ഫിലിംസ്.. എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ലാല്‍ ജോസ് പറയുന്നത്.
കണ്ണൂരിലും കോഴിക്കോടുമായിട്ടൊക്കെയായിട്ടായിരുന്നു ഓട്ടര്‍ഷയുടെ ഷൂട്ടിംഗ് നടന്നത്. സിനിമയിലെ കൂടുതല്‍ രംഗങ്ങളും ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നുമായിരിക്കും ചിത്രീകരിക്കുന്നത്. ബാക്കിയുള്ളത് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലുമായിരിക്കുമെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളില്‍ ചിത്രീകരിക്കുന്നതിനാല്‍ മള്‍ട്ടി ആക്‌സിസില്‍ 360 ഡിഗ്രി ഷോട്ടുമായിട്ടാണ് ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications











