തന്റെ സാമ്രാജ്യത്തിലേക്ക് പടനായകന്‍ വരുന്നു; വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അനുശ്രീ
പുതിയ വര്‍ഷത്തില്‍ സന്തോഷം നിറഞ്ഞ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വീരാട് കോലിയും അനുഷ്‌ക ശര്‍മ്മയും കുഞ്ഞതിഥിയെ വരവേറ്റ വാര്‍ത്തയായിരുന്നു ഈ ദിവസങ്ങളില്‍ ഏറ്റവു ശ്രദ്ദേയമായത്. ഇപ്പോഴിതാ നടി അനുശ്രീയും തന്റെ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.
അനുശ്രീയുടെ സഹോദരന്‍ അനൂപിന് കുഞ്ഞ് ജനിച്ച സന്തോഷമാണ് നടി പറയുന്നത്. തനിക്കൊരു മരുമകനെ കിട്ടിയെന്നും തന്റെ സാമ്രാജ്യത്തിലേക്ക് അവനെ സ്വാഗതം ചെയ്യുകയാണെന്നും നടി പറയുന്നു. അനന്ദ നാരായണന്‍ എന്ന് പേരിട്ടിരിക്കുന്ന മരുമകനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രം കൂടി നടി പുറത്ത് വിട്ടിരിക്കുകയാണ്.

'ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം... ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്... എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം. എന്റെ ക്രൈം പാര്‍ട്ടനാറായി മരുമകന്‍ അനന്ദ നാരായണനെ സ്വാഗതം ചെയ്യുകയാണ്. ജൂനിയര്‍ അനൂപ്. എന്നുമാണ് അനുശ്രീ എഴുതിയിരിക്കുന്നത്. സഹോദരനെയും നാത്തൂനെയുമൊക്കെ ടാഗ് ചെയ്തിട്ടുമുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പാണ് നാത്തൂന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം അനുശ്രീ പങ്കുവെച്ചത്. വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണിയാണെങ്കില്‍ അതിന്റെ ഗുണം തനിക്കും കിട്ടുന്നുണ്ട്. പഴങ്ങൾ, പലഹാരങ്ങൾ, നല്ല ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചൊക്കെ നടി അന്ന് പറഞ്ഞിരുന്നു. അന്ന് മുതല്‍ കുഞ്ഞ് ജനിച്ചോ എന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ചിത്രങ്ങളുമായി എത്തിയ അനുശ്രീയെ ഉപദേശിക്കുകയാണ് ആരാധകര്‍.
Recommended Video
ഇതേപോലെ ഒന്നു സ്വന്തമായിട്ടും വേണ്ടേ ചേച്ചീ.... വയസ്സു അങ്ങു പോകുന്നുണ്ടെന്നായിരുന്നു ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. മുന്‍പും അനുശ്രീ വിവാഹിതയാവുന്നില്ലേ എന്ന ചോദ്യവുമായി ഒരുപാട് പേര്‍ വന്നിരുന്നു. ഉടനെ വിവാഹം ഉണ്ടാവില്ലെന്നാണ് നേരത്തെ നടി നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications