For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ദേവസേനയ്‌ക്കൊപ്പം സംവിധായകന്‍ ബാഹുബലി! വൈറലായി അനുശ്രീയുടെ ചിത്രങ്ങള്‍! കാണൂ

    |

    സിനിമകളിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അനുശ്രീ. നടിയുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. പുതിയ സിനിമയുടെ സെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്.

    ഇട്ടിമാണി കഴിഞ്ഞ് ബിഗ്ബ്രദറിലേക്ക്! രണ്ട് അഡാറ് പടങ്ങളുമായി മോഹന്‍ലാല്‍! പുതിയ വിശേഷങ്ങളിങ്ങനെ

    ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. നടി ദേവസേന സംവിധായകന്‍ ബാഹുബലിക്കൊപ്പം എന്നായിരുന്നു അനുശ്രീ കുറിച്ചത്. പുതിയ ചിത്രം സെയ്ഫിന്റെ ലൊക്കേഷനില്‍ സംവിധായകനൊപ്പം അമ്പെയ്ത്ത് പരീക്ഷിച്ചു നോക്കുന്ന നടിയെ ആയിരുന്നു ചിത്രത്തില്‍ കാണിച്ചത്. സംവിധായകന്‍ പ്രദീപ് കലിപുറയത്താണ് അനുശ്രീക്കൊപ്പം ഉണ്ടായിരുന്നത്.

    anusree

    ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ അനുശ്രീക്കൊപ്പം സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പമുളള മധുരരാജയായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വാസന്തി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെയ്ഫിനു പുറമെ ഉള്‍ട്ട എന്നൊരു ചിത്രവും അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    ഉപ്പംമുളകില്‍ ചക്കയുമായി വന്ന ബാലുവിനെ വിലക്കി നീലു! വിട്ടുകൊടുക്കാതെ ബാലു! വീഡിയോ

    സിത്താര കൃഷ്ണകുമാറിന്റെ മകളും അഭിനയരംഗത്തേക്ക്! കുഞ്ഞ് സായുവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഗായിക

    English summary
    anusree shared saif movie location pictures
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X