»   » ഒരു കട്ടന്‍ കാപ്പിയ്ക്കും രണ്ട് പഫ്‌സിനും 680 രൂപ; അന്തം വിട്ടുപോയ അനുശ്രീയുടെ പ്രതികരണം

ഒരു കട്ടന്‍ കാപ്പിയ്ക്കും രണ്ട് പഫ്‌സിനും 680 രൂപ; അന്തം വിട്ടുപോയ അനുശ്രീയുടെ പ്രതികരണം

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ട് പഫ്‌സും ഒരു കട്ടന്‍ കാപ്പിയും ചായയും കഴിച്ച് കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയ ബില്ല് കണ്ട് അന്തം വിട്ടിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക അനുശ്രീ. രണ്ട് പഫ്‌സിനും ഒരു കട്ടന്‍കാപ്പിയ്ക്കും കട്ടന്‍ ചായയ്ക്കും വന്ന ബില്ല് 680 രൂപ!!

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ബില്ലാണെന്ന് തെറ്റിദ്ധരിക്കരുത്. നമ്മുടെ കൊച്ചുകേരളത്തിലെ, അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍ കയറിയപ്പോഴാണ് സംഭവം. ബില്ല് സഹിതം അനുശ്രീ പേസ്ബുക്കില്‍ പോസ്റ്റിട്ടു

അനുശ്രീ കഴിച്ചത്, ബില്ല് വന്നത്

പഫസ് ഒന്നിന് 250 രൂപ, കട്ടന്‍ ചായയ്ക്ക് 80 രൂപ, കാപ്പിക്ക് 100 രൂപ. ആകെ മൊത്തം രണ്ട് പഫ്‌സിനും ഒരു കട്ടന്‍ ചായയ്ക്കും കാപ്പിക്കും കൂടെ 680 രൂപ.

അനുശ്രീയുടെ പോസ്റ്റ്

തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫി ഷോപ്പില്‍ (കിച്ചണ്‍ റസ്റ്റോറന്റ്) നിന്നും കാപ്പിയും കട്ടന്‍ ചായയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരികള്‍ ഇത് ശ്രദ്ധിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അനുശ്രീ പോസ്റ്റില്‍ പറയുന്നു.

പ്രതികരണങ്ങള്‍

അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ പോലുമില്ലാത്ത വിലവാങ്ങിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കണം എന്നാണ് ഭൂരിപക്ഷവും പറയുന്നത്.

ഇതാണ് പോസ്റ്റ്

ഇതാണ് അനുശ്രീയ്ക്ക് കിട്ടിയ ബില്ലും അതിന് നടി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും

English summary
Anusree Shocked When He Gets A Hotel Bill

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam