വെടിവഴിപാടില്‍ ജേര്‍ണലിസ്റ്റായി അനുശ്രീ

By Lakshmi

ഡയമണ്ട് നെക്ലേസ് എന്ന ചിത്രം കണ്ടവരാരും ഫഹദ് ഫാസില്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ ഭാര്യയായ കലാമണ്ഡലം രാജശ്രീയെ മറന്നുകാണാനിടയില്ല. കലാമണ്ഡലം രാജശ്രീയായി തീര്‍ത്തും വ്യത്യസ്തമായ അഭിനയരീതികൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുത്ത അനുശ്രീയ്ക്ക് മലയാളത്തില്‍ ഇപ്പോള്‍ മികച്ച അവസരങ്ങളാണ് ലഭിയ്ക്കുന്നത്. റെഡ് വൈന്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീ അടുത്തതായി എത്തുന്നത് ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ്.

നവാഗതസംവിധായകനായ ശംഭു ഒരുക്കുന്ന വെടിവഴിപാട് എന്ന ചിത്രത്തിലാണ് അനുശ്രീയുടെ ജേര്‍ണലിസ്റ്റ് വേഷം. ഇതുവരെ അഭിനയിച്ച റോളുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി അല്‍പം മോഡേണായ ബുദ്ധിജീവി ലുക്കുമായിട്ടാണ് അനുശ്രീ വെടിവഴിപാടില്‍ എത്തുന്നത്.

Anusree

ഒരു ചാനലിലെ ഏറ്റവും മികച്ച തന്റേടിയായ റിപ്പോര്‍ട്ടറായിട്ടാണ് ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ തന്റേടിയായ ഒരു ജേര്‍ണലിസ്റ്റാണ് കഥാപാത്രമെന്നതുകൊണ്ടുതന്നെ ഇതല്‍പ്പം വെല്ലുവിളി ഉയര്‍ത്തുന്ന റോളാണ്. ഡയമണ്ട് നെക്ലേസിലും റെഡ് വൈനിലും ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനായാസം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്നവയായിരുന്നു. എന്നാല്‍ ഈ ജേര്‍ണലിസ്റ്റ് റോള്‍ അങ്ങനെയല്ല- അനുശ്രീ പറയുന്നു.

ഇതുവരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പോലെയേ അല്ല ഇതിലെ കഥാപാത്രം. ഹെയര്‍ സ്റ്റൈലിലും, വസ്ത്രധാരണത്തിലും, നോക്കിലും നടപ്പിലും വരെ വ്യത്യസ്തമാണിത്. മികച്ച കഥാപാത്രങ്ങള്‍ വന്നെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നാണ് എന്റെ തീരുമാനം. ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ടാകണം, എനിയ്ക്ക് എന്റെ കഴിവ് പ്രകടിപ്പിക്കാനും കഴിയണം- അനു പറയുന്നു.

വെടിവഴിപാട് കൂടാതെ അനുശ്രീ അഭിനയിക്കുന്ന മറ്റു ചിത്രങ്ങള് ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ് എന്നിവയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X