»   » രണ്ട് മോഹന്‍ലാല്‍ സിനിമകള്‍ കൈവിട്ടു, പുലിമുരുകനിലെ നായികാ വേഷം അനുശ്രി ഒഴിവാക്കാന്‍ കാരണം?

രണ്ട് മോഹന്‍ലാല്‍ സിനിമകള്‍ കൈവിട്ടു, പുലിമുരുകനിലെ നായികാ വേഷം അനുശ്രി ഒഴിവാക്കാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ശാലീന സുന്ദരിയായിട്ടാണ് അനുശ്രീ സിനിമാ ലോകത്തെത്തിത്. രണ്ട് ചിത്രങ്ങളില്‍ 'തേപ്പുകാരി'യായതോടെ ആ പേരൊന്ന് മാറി. ഇതിഹാസ ഒപ്പം പോലുള്ള ചിത്രങ്ങള്‍ ചെയ്തതോടെ നാടന്‍ പെണ്ണ് എന്ന ഇമേജ് പൂര്‍ണമായും തുടച്ച് മാറ്റാനും അനുശ്രീയ്ക്ക് സാധിച്ചു.

മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആഗ്രഹം വെളിപ്പെടുത്തി അനുശ്രീ, പ്രണയമുണ്ടായിരുന്നു പക്ഷേ !!!

മോഹന്‍ലാലിനൊപ്പമുള്ള രണ്ട് സിനിമകള്‍ ഉപേക്ഷിച്ച നടിയാണ് അനുശ്രീ എന്ന സത്യം എത്രപേര്‍ക്കറിയാം. അതും മലയാളത്തില്‍ ചരിത്ര നേട്ടം കൊയ്ത പുലിമുരുകന്‍ എന്ന ചിത്രമുള്‍പ്പടെ രണ്ട് സിനിമകള്‍. എന്തായിരുന്നു അതിന് കാരണം?

റെഡ് വൈനിന് ശേഷം..

ലാലേട്ടനൊപ്പം റെഡ് വൈന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിന് ശേഷം കനല്‍ എന്ന സിനിമയിലേക്ക് വിളിച്ചെങ്കിലും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല.

തോളിന് പരിക്ക്

ഒരു ഞരമ്പിന്റെ പ്രശ്‌നം കാരണം ഇടത് കൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതിഹാസ എന്ന ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളൊക്കെ ചെയ്തപ്പോള്‍ അധികമായി. സിനിമയുടെ പ്രമോഷന് വേണ്ടി വിളിക്കുമ്പോള്‍ ഞാന്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞ് കിടപ്പിലായിരുന്നു.

ചന്ദ്രേട്ടനില്‍ വിളിക്കുമ്പോള്‍

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ കൈയ്യുടെ പ്രശ്‌നം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞിരുന്നു. പക്ഷെ ഇനിയും നാല് മാസമുണ്ട് അനുശ്രീ സമയമെടുത്തോളൂ എന്ന സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫിസിയോതെറാപ്പി ചെയ്ത് കുറച്ച് ഓകെ ആയതിന് ശേഷമാണ് ചന്ദ്രേട്ടനില്‍ അഭിനയിച്ചത്. അപ്പോഴും ഷൂട്ടിങിനിടയില്‍ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ടായിരുന്നു.

പുലിമുരുകനിലേക്ക് വിളിക്കുമ്പോള്‍

പുലിമുരുകനിലെ നായികാ വേഷം നഷ്ടപ്പെട്ടതാണ് വലിയ വിഷമം തോന്നിയത്. കഥ പറയുമ്പോഴാണ് ആക്ഷന്‍ സിനിമയാണെന്ന് അറിയുന്നത്. സര്‍ജറി കഴിഞ്ഞതു കാരണം ആ സിനിമ ചെയ്യാന്‍ ഡോക്ടര്‍ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.

ഒപ്പം എന്ന ചിത്രം വന്നപ്പോള്‍

അതിന് ശേഷം ഒപ്പം എന്ന ചിത്രം വന്നു. ലൊക്കേഷനില്‍ എന്നെ കണ്ടപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത് 'ഒടുവില്‍ നീ വന്നു അല്ലേ' എന്നാണ്. അതെന്താ സംഗതി എന്ന് പ്രിയന്‍ സര്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, 'എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോള്‍ വേദനയാണെന്ന് പറയും. ഇപ്പോഴാ സമയം ഒത്തു വന്നത്' 'തോളുകൊണ്ടാണോ അഭിനയിക്കുന്നത്' എന്ന് ചോദിച്ച് അവരെന്നെ കളിയാക്കി- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു.

English summary
Anusree was the first choice for Myna in Pulimurugan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam