»   » ഉസ്താദ് ഹോട്ടല്‍ കോപ്പിയടിയല്ലെന്ന് അന്‍വര്‍

ഉസ്താദ് ഹോട്ടല്‍ കോപ്പിയടിയല്ലെന്ന് അന്‍വര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/anwar-denies-allegations-against-usthad-hotel-2-102853.html">Next »</a></li></ul>

ഉസ്താദ് ഹോട്ടലും ജര്‍മന്‍ ചിത്രമായ സോള്‍ കിച്ചന്റെ പകര്‍പ്പല്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ്. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ സിനിമക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിയ്ക്കുന്നത്.

Ushtad Hotel

സംവിധായകന്‍ ഫെയ്ത് അകിന്‍ എന്റെ ഇഷ്ട സംവിധായകനാണ്. അദ്ദേഹത്തിന്റെ സോള്‍ കിച്ചന്‍ ഇഷ്ട സിനിമയും. അങ്ങനെ നോക്കിയാല്‍
ഭക്ഷണവുമായി ബന്ധപ്പെട്ട ഒരുപാടു സിനിമകളുമായി ഉസ്താദ് ഹോട്ടലിന് സാദൃശ്യം തോന്നിയേക്കാം. ഇത്തരം സിനിമകളിലെല്ലാംതന്നെ പൊതുവായി ചര്‍ച്ച ചെയ്യുന്ന ചില കാര്യങ്ങളും സംഭവങ്ങളുമുണ്ട്.

പാചകക്കരുടെ പ്രശ്‌നങ്ങള്‍, റസ്‌റ്റോറന്റിലെ ചില സംഭവങ്ങള്‍. അങ്ങനെ ചില പതിവുള്ള കാര്യങ്ങള്‍ ഇതിലുമുണ്ടെന്നല്ലാതെ സോള്‍ കിച്ചനുമായി ഉസ്താദ് ഹോട്ടലിന് യാതൊരു ബന്ധവുമില്ലെന്ന് അന്‍വര്‍ വിശദീകരിയ്ക്കുന്നു.

ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയെഴുതിയ അഞ്ജലി മേനോന്‍ വളരെ സെന്‍സിബിളാണെന്നും സംവിധായകന്‍ പറയുന്നു. സിനിമയെക്കുറിച്ച് നല്ല വിവരമുണ്ട്് അഞ്ജലിയ്ക്ക് സിനിമയെ മനസ്സുകൊണ്ട് സമീപിക്കുന്ന വളരെ കുറച്ചുപേരില്‍ ഒരാളാണ് അവര്‍. മനസ്സില്‍നിന്നു വരുന്ന കാര്യങ്ങള്‍ സത്യസന്ധമായിട്ടാണ് അവര്‍ എഴുതുന്നത്. കേരളാകഫേയിലെ 'ഹാപ്പി ജേണി' എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അതിന്റെ ലാളിത്യം വലിയ ഇഷ്ടമാണ്. അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന തോന്നലില്‍നിന്നാണ് ഉസ്താദ് ഹോട്ടല്‍ പിറന്നത്.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് അഞ്ജലി ഈ സിനിമയുടെ കഥ പറയുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട സിനിമയാണ് സാള്‍ട്ട് ആന്റ് പെപ്പറെന്ന് കേട്ടിരുന്നു. ആഷിഖ് കഥ പറഞ്ഞപ്പോഴാണ് രണ്ട് സിനിമകളുടെ കഥയും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് മനസ്സിലായത്. എന്നാല്‍ യാതൊരു സാദൃശ്യവും തോന്നാതിരിയ്ക്കാന്‍ വേണ്ടി ഭക്ഷണവുമായി ബന്ധപ്പെട്ട് ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഒഴിവാക്കിയെന്നും അന്‍വര്‍ പറയുന്നു.
അടുത്ത പേജില്‍
ഉസ്താദ് ഹോട്ടലില്‍ ആദ്യമെത്തിയത് മമ്മൂട്ടി

<ul id="pagination-digg"><li class="next"><a href="/news/anwar-denies-allegations-against-usthad-hotel-2-102853.html">Next »</a></li></ul>
English summary
nalysing his films candidly, Anwar admits that although he made his reputation as a director of high-voltage entertainers, he has always enjoyed the simplicity of films that go beyond action and melodrama

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam