ഉസ്താദ് ഹോട്ടലിനെപ്പറ്റി മമ്മൂട്ടി
ഒരാഴ്ച കൊണ്ട് കോടി കോടികള്‍ കളക്ഷന്‍ വന്ന ഉസ്താദ് ഹോട്ടലിനെ കുറിച്ച് പോസറ്റീവായ അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നതെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് പറയുന്നു. തന്റെ മുന്‍ സിനിമകളെല്ലാം സൂപ്പര്‍താരങ്ങളുടേതായിരുന്നതിനാല്‍ ഫാന്‍സുകാരും മറ്റുമായിരുന്നു കൂടുതലും വിളിച്ചത്. എന്നാല്‍ ഉസ്താദ് ഹോട്ടലിന് അതല്ലാത്ത ആളുകളാണ് വിളിയ്ക്കുന്നത്.

ചിത്രം റിലീസാകുന്നതിന് തലേന്ന് പുലര്‍ച്ചെ മമ്മൂക്ക സിനിമ കണ്ടു. അദ്ദേഹത്തിന്റെ വീട്ടിലെ ക്യൂബിലൂടെ സിനിമ കാണാനുള്ള സൗകര്യവുമുണ്ട്. തലേന്ന് ഞങ്ങള്‍ പടം ലോഡ് ചെയ്തു കൊടുത്തിരുന്നു. സിനിമ ഇഷ്ടപ്പെട്ടുവെന്നും നന്നായെന്നുമൊക്കെ അദ്ദേഹം മെസേജ് അയക്കുകയും ചെയ്തു. ദുല്‍ഖറിനെക്കൊണ്ട് നന്നായി ചെയ്യിച്ചുവെന്നും പറഞ്ഞു.
തന്റെ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്റെയും കഥാപാത്രങ്ങളെയും അന്‍വര്‍ റഷീദ് അഭിമുഖത്തില്‍ പരമാര്‍ശിയ്ക്കുന്നുണ്ട്. ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വളരെ വ്യത്യാസമുണ്ട്. വളരെ ലൗഡറായിട്ടുള്ള കഥാപാത്രമാണ് രാജമാണിക്യത്തിലേത്. ഉസ്താദ് ഹോട്ടലില്‍ അങ്ങനെയല്ല. രണ്ടും താരതമ്യംചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്. രണ്ടിലും രണ്ടുപേരും അപാരമായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ രണ്ടിലും ഞാന്‍ നൂറു ശതമാനം സംതൃപത്‌നാണ്.
ഉസ്താദ് ഹോട്ടലില്‍ തിലകന്റെ സാന്നിധ്യത്തെ ഭാഗ്യമായിട്ടാണ് സംവിധായകന്‍ കരുതുന്നത്. ഇത്രയും വലിയ ഒരു നടനെ വച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇടയ്ക്ക് സംഭവിച്ച ചില തെറ്റിദ്ധാരണകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. കഴിവുള്ള ഒരു കലാകാരനെയും ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ ഉറപ്പിച്ചു പറയുന്നു.
ആദ്യ പേജില്‍
ഉസ്താദ് ഹോട്ടല്‍ കോപ്പിയടിയല്ലെന്ന് അന്‍വര്‍


Click it and Unblock the Notifications