»   » അന്‍വറിനെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ പൃഥ്വിരാജ്

അന്‍വറിനെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
പ്രേക്ഷകമനം നിറച്ച ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് പുതിയ സിനിമയുടെ അണിയറയിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയാണ് ഹിറ്റ്‌മേക്കര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

അന്‍വറിന് ഏറെ സൗഭാഗ്യങ്ങള്‍ സമ്മാനിച്ച പേരാണ് രാജ. ആദ്യ ചിത്രവും കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായ രാജമാണിക്യത്തിലെ നായകന്‍ ഒരു രാജയായിരുന്നു. ഇപ്പോള്‍ പൃഥ്വി ചിത്രത്തിലൂടെ ഒരിയ്ക്കല്‍ കൂടി രാജയെ കൂട്ടുപിടിയ്ക്കുകയാണ് അന്‍വര്‍. വെയ് രാജ വെയ് എന്നൊരു തകര്‍പ്പന്‍ പേരാണ് പുതിയ സിനിമയ്ക്കായി അന്‍വര്‍ കണ്ടെത്തിയിരിക്കുന്നത്.

അന്‍വറിന്റെ മുന്‍ ഹിറ്റുകളായ ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി എന്നീ സിനിമകള്‍ക്കു വേണ്ടി തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലമാണ് പൃഥ്വി ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. അന്‍വര്‍ ഒരുക്കിയ ഉസ്താദ് ഹോട്ടലിനും ബ്രിഡ്ജിനും മുമ്പുള്ള കൊമേഴ്‌സ്യല്‍ സിനിമകളുടെ ശൈലിയിലൊരു ചിത്രമായിരിക്കും വെയ് രാജ വെയ് എന്ന് സൂചനകളുണ്ട്.

ഇതാദ്യമായാണ് പൃഥ്വിരാജ് ഒരു അന്‍വര്‍ റഷീദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യങ് സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെയാണ് വിശേഷണമെങ്കിലും പുതിയ താരങ്ങളുടെ വരവോടെ പൃഥ്വി പിന്നോട്ടു പോകുന്ന കാഴ്ചയാണ് 2012ല്‍ കാണാനായത്. ഏറെ പ്രതീക്ഷകളുയര്‍ത്തി തിയറ്ററുകളിലെത്തിയ
ഹീറോ, മാസ്‌റ്റേഴ്‌സ് എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത് നടന്റെ താരമൂല്യത്തില്‍ കാര്യമായ ഇടിവ് വരുത്തിയിരുന്നു.

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷം എല്ലാവരെയും തൃപ്തിപ്പെടുത്തുന്നൊരു സിനിമ സമ്മാനിയ്ക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിട്ടില്ല, ഈ സാഹചര്യത്തില്‍ മോളിവുഡിലെ ഹിറ്റ്‌മേക്കേഴ്‌സിനൊപ്പം ചേര്‍ന്ന് ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് പൃഥ്വി നടത്തുന്നത്. സ്വന്തം നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ ്‌വെയ് രാജ വെയ് നിര്‍മിയ്ക്കുന്നത്.

English summary
Anwar Rasheed who is relishing the success of his latest ‘Usthad Hotel’ has announced his next with Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam