ഛോട്ടാമുംബൈയുടെ കഥയും മമ്മൂട്ടി കേട്ടു

ഇപ്പോള്‍ മമ്മൂട്ടിയുടെ മകനെ നായകനാക്കിയൊരുക്കുന്ന ഉസ്താദ് ഹോട്ടലിന്‍െ കാര്യത്തിലും അതുതന്നെയണ് സംഭവിച്ചിരിയ്ക്കുന്നത്. അത് അദ്ദേഹത്തോടുള്ള എന്റെ താത്പര്യം മൂലമാണ്. ദുല്‍ഖറിനെ സമീപിയ്ക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. എന്നാല്‍ മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ കുറേക്കൂടി ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
തന്റെ ആദ്യനായകനെയും അദ്ദേഹത്തിന്റെ പുത്രനെയും താരതമ്യപ്പെടുത്താനും അന്‍വര്‍ തയാറായിട്ടുണ്ട്. അതിഭാവുകത്വങ്ങളൊന്നുമില്ലാത്ത പുതിയ തലമുറയുടെ ആക്ടിങ് തന്ത്രങ്ങളെല്ലാമറിയുന്ന നടനെന്നാണ് ദുല്‍ഖറിനെ നല്ല ബോധ്യമുണ്ട്. ദുല്‍ഖര്‍ മികച്ചൊരു നടനുണ്ട്. പുതിയൊരു അഭിനയശൈലിയുള്ള നടനെയാണ് മലയാളത്തിന് ലഭിച്ചിരിയ്ക്കുന്നത്.
ദുല്‍ഖര്‍ ചെയ്തതുപോലൊരു കഥാപാത്രം മമ്മൂട്ടി ചെയ്തിട്ടുണ്ടാവില്ല. ഇവര്‍ സിനിമയിലെത്തിയ പ്രായവും വ്യത്യസ്തമാണ്. ഇനി മമ്മൂട്ടി ചെയ്തതുപോലുള്ളൊരു കഥാപാത്രം ദുല്‍ഖര്‍ ചെയ്യുമ്പോഴേ ഇവര്‍ തമ്മിലുള്ള താരതമ്യത്തിന് സാധ്യതയുള്ളൂ.
മമ്മൂട്ടിയുടെ രൂപപ്രകൃതിയൊന്നും ദുല്‍ഖറിനില്ല. പിന്നെയുള്ളത് ശബ്ദമാണ്. മോഡുലേഷന്റെ കാര്യത്തിലല്ല, ശബ്ദഗാംഭീര്യത്തിലാണ് മകന്‍ അച്ഛനൊപ്പം നില്‍ക്കുന്നത്. തന്റെ മുന്‍സിനിമകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരിക്കും ഉസ്താദ് ഹോട്ടലെന്നും അന്‍വര്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കുന്നു.
ആദ്യപേജില്‍
ദുല്‍ഖറിനെ അംഗീകരിച്ചത് ചാനലുകള്‍ മാത്രം: അന്‍വര്‍


Click it and Unblock the Notifications