»   » പറവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ 'ഉണ്ട' നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്!

പറവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ 'ഉണ്ട' നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പേര് കേട്ടിട്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. 'ഉണ്ട' എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. ഒറ്റ രാത്രി കൊണ്ട് ട്രോള്‍ മീഡിയ സംഭവം സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഒരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

kunjalimarakkar

സൗബിന്‍ ഷാഹിറിന്റെ പറവയുടെ വിജയത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നത് മമ്മൂട്ടിയുടെ ' ഉണ്ട' ആയിരിക്കുമെന്നാണ് പറയുന്നത്. മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഇനിയും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങൡ അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലോകസുന്ദരി ഐശ്വര്യ റായിയുടെ ശരിയായ വയസ് എത്രയാണെന്ന് അറിയാമോ?

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയ്ക്ക ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ പേരിലൂടെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരിനെ കുറിച്ചുള്ള വിവരവും നവംബര്‍ ഒന്നിന് പുറത്ത് വിട്ടിരിക്കുകയാണ്.

English summary
Anwar Rasheed produces Mammootty’s Next is ‘Unda’
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam