കോമഡിയൊരുക്കാന്‍ ദിലീപും അന്‍വറും
ദിലീപും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വറും അമല്‍ നീരദും ചേര്‍ന്ന്. കഥയും തിരക്കഥയും എഴുതുന്നത് ബെന്നി പി. നായരമ്പലം. രാജമാണിക്യം, ചോട്ടാ മുംബൈ പോലെ കോമഡി ചിത്രമാണ് അന്‍വര്‍ ദിലീപിനായി ഒരുക്കുന്നത്. ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് നിര്‍മിക്കുകയാണ് അന്‍വര്‍. ചിത്രീകരണം പൂര്‍ത്തിയായി എറണാകുളത്ത് എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രം റിലീസ് ചെയ്ത ശേഷമേ അന്‍വര്‍പുതിയ ചിത്രത്തിലേക്കു കടക്കുകയുള്ളൂ.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ സ്വന്തമായി ചെയ്ത അവസാന ചിത്രം. അതിനു ശേഷം അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ഒരു ഹ്രസ്വ ചിത്രമൊരുക്കിയിരുന്നു. ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ അന്‍വറിനെക്കൊണ്ട് സിനിമയൊരുക്കാന്‍ മലയാളത്തിലെ എല്ലാ താരങ്ങളും കാത്തിരിക്കുകയാണ്. എന്നാല്‍ തുടര്‍ച്ചയായി ചിത്രങ്ങളൊരുക്കാന്‍ താല്‍പര്യമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. അതുകൊണ്ടാണ് നിര്‍മാണത്തിലേക്കു നീങ്ങിയത്. അന്‍വറിന്റെ ഉസ്താദ് ഹോട്ടലിനു തിരക്കഥ എഴുതിയിരുന്നത് അഞ്ജലിയായിരുന്നു.

ജോഷി സംവിധാനം ചെയ്യുന്ന അവതാരത്തിനു ശേഷമേ ദിലീപ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. കൊച്ചിയില്‍ ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന അവതാരം ദിലീപിന്റെ ഓണചിത്രമായിരിക്കും. റിങ്മാസ്റ്ററാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്ട് തോമ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതിയത് ബെന്നി പി. നായരമ്പലമായിരുന്നു.


Click it and Unblock the Notifications











