»   » ദുല്‍ഖറിന് ഇത്തവണ കാക്കി കുപ്പായം കൊടുക്കുന്നില്ലെന്ന് അന്‍വര്‍ റഷീദ്! കാരണം ഇതായിരുന്നു!!

ദുല്‍ഖറിന് ഇത്തവണ കാക്കി കുപ്പായം കൊടുക്കുന്നില്ലെന്ന് അന്‍വര്‍ റഷീദ്! കാരണം ഇതായിരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam
ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുമോ? | Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയിലെ പല ഭാഷകളിലും താരം അഭിനയിക്കാന്‍ പോവുകയാണ്. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോലോ എന്ന ചിത്രത്തില്‍ ആര്‍മി ലുക്കിലെത്തുന്നുണ്ട്. ഇപ്പോള്‍ ദുല്‍ഖര്‍ പോലീസ് വേഷത്തിലും അഭിനയിക്കാന്‍ പോവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വന്നിരുന്നു.

 dulquer-salmaan

അന്‍വര്‍ റഷീദിന്റെ ചിത്രത്തിലൂടെ ദുല്‍ഖര്‍ പോലീസ് വേഷത്തിലഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രചരിച്ചതെല്ലാം വ്യാജ വാര്‍ത്തകളാണെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അന്‍വര്‍ റഷീദ് ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ ട്രാന്‍സ് എന്ന സിനിമയുടെ തിരക്കുകളിലാണ്. അതിനാല്‍ അത് കഴിഞ്ഞിട്ട് മാത്രമെ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും അന്‍വര്‍ റഷീദ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആദം ജോണ്‍ വീണ്ടും ഞെട്ടിക്കും! മോഹന്‍ലാലിനെ പിന്തുടര്‍ന്ന് പൃഥ്വിരാജ് പോവുന്നത് എങ്ങോട്ടേക്കാണ്?

അടുത്ത വര്‍ഷം മൂന്ന് സിനിമകളാണ് അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ എത്തുന്ന സിനിമ അന്‍വര്‍ റഷീദാണ് നിര്‍മ്മിക്കുന്നത്. ഒപ്പം ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന സിനിമ, മമ്മുട്ടിയും ഖാലീദ് റഹ്മാനും ഒന്നിച്ചെത്തുന്ന സിനിമ എന്നിങ്ങനെ മൂന്ന് സിനിമകളാണ് അന്‍വര്‍ റഷീദ് അടുത്ത വര്‍ഷം ചെയ്യുന്ന സിനിമകള്‍.

English summary
A few hours ago, the news about Dulquer Salmaan teaming up with Anwar Rasheed, that too for a police movie, was doing rounds on social media. However, the filmmaker producer revealed to us that it's a fake news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam