നിവിന്റെ പ്രേമത്തിന് അന്‍വര്‍ പണം മുടക്കും
നിവിന്‍ പോളി നായകനാകുന്ന മറ്റൊരു ചിത്രം കൂടി അന്‍വര്‍ റഷീദ് നിര്‍മിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന പ്രേമം എന്ന ചിത്രത്തിലൂടെയാണ് അന്‍വര്‍ ഒരിക്കല്‍ കൂടി നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യചിത്രമായ നേരത്തില്‍ നിവിന്‍ തന്നെയായിരുന്നു നായകന്‍. മലയാളത്തിലും തമിഴിലും ഒന്നിച്ചൊരുക്കിയ ചിത്രം കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്നു. അതിലുപരി നിവിന്‍ പോളിക്ക് ഹിറ്റ് നായകന്‍ എന്ന ഇമേജുകൂടി നല്‍കിയ ചിത്രമായിരുന്നു.
നിവിന്‍പോളിയും ഫഹദും ദുല്‍ക്കറും നായകരായ ബാംഗ്ലൂര്‍ ഡെയ്‌സ് ആണ് അന്‍വര്‍ നിര്‍മിച്ച ആദ്യചിത്രം. ഇപ്പോള്‍ മെഗാഹിറ്റിലേക്കു കുതിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോന്‍ ആയിരുന്നു. പ്രേമത്തില്‍ നിവിന്‍ പോളിയുടെ നായികയെ തീരുമാനിച്ചിട്ടില്ല. ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രമൊരുക്കുന്നത്. നേരം പോലെ തമിഴിലും മലയാളത്തിലും ഒരുക്കാന്‍ തന്നെയാണ് അല്‍ഫോണ്‍സ് പുത്രന്റെ തീരുമാനം.

ഇപ്പോള്‍ രാജേഷ് സംവിധാനം ചെയ്യുന്ന മിലിയില്‍ ആണ് നിവിന്‍ അഭിനയിക്കുന്നത്. ഇതില്‍ അമലയാണ് നിവിന്റെ നായിക. ബാംഗഌര്‍ ഡെയ്‌സ് കൂടി ഹിറ്റായതോടെ നിവിന്‍ പോളി മലയാള സിനിമയിലെ യുവതാരങ്ങളില്‍ മുന്‍പന്തിയിലെത്തി നില്‍ക്കുകയാണ്.


Click it and Unblock the Notifications