അതിജീവിക്കും നമ്മള്‍! പ്രമോഷന്‍ നിര്‍ത്തിവെച്ച് വൈറസ് ടീം! റിലീസ് തീയതി മാറ്റില്ലേയെന്ന് ആരാധകരും!
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമകള്‍ക്കെല്ലാം മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. പ്രേക്ഷകര്‍ക്ക് നേരത്തെയറിയാവുന്ന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി സിനിമയൊരുക്കുകയെന്നത് ചെറിയ കാര്യമല്ല. വലിയ വെല്ലുവിളിയാണ് അതെന്ന് പലരും വ്യക്തമാക്കിയിരുന്നു. അത്തരത്തിലൊരു സിനിമയുമായാണ് ആഷിഖ് അബുവും സംഘവുമെത്തുന്നത്. നിപ അതിജീവനത്തിന്റെ കഥയുമായാണ് വൈറസ് എത്തുന്നത്. കേരളത്തെ പേടിപ്പെടുത്തിയ ആ ദിനങ്ങള്‍ സിനിമയ്ക്കായി പുനരാവിഷ്‌ക്കരിച്ചിരുന്നു . ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫുവും ചേര്‍ന്നായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയത്.
ജൂണ്‍ 7ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ എത്തിയിട്ടുണ്ട്. ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലേക്ക് ചിത്രം നയിച്ചേക്കാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സംവിധായകന്റേയും താരങ്ങളുടേയുമൊക്കെ പോസ്റ്റിന് കീഴിലായാണ് ഇത്തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

ഈദ് റിലീസായി എത്താനിരുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. തിങ്കളാഴ്ച മുതലാണ് പ്രമോഷന്‍ നിര്‍ത്തിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. അധികം വൈകാതെ തന്നെ അണിയറപ്രവര്‍ത്തകര്‍ അക്കാര്യം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.


Click it and Unblock the Notifications