'ഇനി ഉത്തരം' ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അപര്‍ണ്ണ ബാലമുരളി മലയാളത്തിലേയ്ക്ക്
അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇനി ഉത്തരം'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്.എവി എന്റര്‍ട്ടൈന്‍മെന്റിന്റെ ബാനറില്‍, വരുണ്‍ - അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഇനി ഉത്തരം' എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനം ലക്ഷ്മി കോവില്‍ എസ്റ്റേറ്റിലെ ബംഗ്‌ളാവിലാണ് നടക്കുന്നത്.

അപര്‍ണ്ണയ്‌ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്ദു നാഥ്, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,
ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് രഞ്ജിത്, സനീഷ് (ഉണ്ണി) എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രന്‍. ഒ2ഛ ടുലഹഹ പ്രോജക്ട് ഡിസൈന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ ജിതിന്‍ ഡി കെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. ഗാനരചന - വിനായക് ശശികുമാര്‍. ജിതേഷ് പൊയ്യ മേക്കപ്പും, അരുണ്‍ മോഹനന്‍ ആര്‍ട്ടും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകര്‍, വിനോഷ് കൈമള്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍. സ്റ്റില്‍സ് - ജെഫിന്‍ ബിജോയ്, ഡിസൈന്‍ - ജോസ് ഡൊമനിക്. പി ആര്‍ ഒ - എ. എസ്.ദിനേശ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ആതിര ദില്‍ജിത്, വൈശാഖ്.


Click it and Unblock the Notifications











