ചാക്കോച്ചന്റെ അള്ള് രാമചന്ദ്രനിൽ നായികമാരായി രണ്ട് താരസുന്ദരിമാർ!! ചിത്രം തകർക്കും...
ജയറാം അനുശ്രീ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയാണ് ചക്കോച്ചന്റെ പുറത്തിറങ്ങിയ അവസാന ചിത്രം
പ്രേക്ഷകരുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അള്ള് രാമേന്ദ്രൻ'. ചിത്രത്തിൻ ചാക്കോച്ചന്റെ നായികമാരായി എത്തുന്ന മലയാളത്തിലെ യുവ താരസുന്ദരികളായ അപർണ്ണ ബാലമുരളിയും ചാന്ദ്നി ശ്രീധരനുമാണ്. ചിത്രത്തിൽ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോരാട്ടം സിനിമ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്.

ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്.ചിത്രത്തിൽ ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ജയറാം അനുശ്രീ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയാണ് ചക്കോച്ചന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. വിഷു റിലീസായിട്ടായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.പഞ്ചവർണ്ണ തത്തയിൽ വേറൊരു ഗെറ്റപ്പിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഇതിന് പിന്നാലെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ ചാക്കോച്ചന്‍ നായകനായി എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











