»   » മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

Written By:
Subscribe to Filmibeat Malayalam

തന്റെ സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ അങ്ങനെ തന്റെ ആരാധന പുരുഷനെ നേരില്‍ കണ്ടു.

മോഹന്‍ലാലിന്റെ പിറന്നാളിന് അദ്ദേഹത്തെ നേരില്‍ കാണണം എന്ന ആഗ്രഹം അപര്‍ണ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം കണ്ട ശേഷം മോഹന്‍ലാല്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

മോഹന്‍ലാലിന്റെ പിറന്നാളിന് അപര്‍ണ ഇങ്ങനെ ഒരു പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

ദിവസങ്ങള്‍ക്കകം അപര്‍ണയെ തേടി മോഹന്‍ലാലിന്റെ കോള്‍ വന്നു. 'മഹേഷിന്റെ പ്രതികാര'ത്തിലെ അഭിനയത്തെ മോഹന്‍ലാല്‍ അഭിനന്ദിച്ചുവെന്ന് ജിംസി പറയുന്നു.

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

'ജിംസിയെ അവതരിപ്പിച്ചതില്‍ സൂക്ഷ്മതയും ഒഴുക്കും ഉണ്ടായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. അപ്പോഴുണ്ടായ ആവേശത്തില്‍ നേരില്‍ കാണാനുള്ള ആഗ്രഹം അപര്‍ണ പ്രകടിപ്പിക്കുകയായിരുന്നു. അപ്പോഴാണ് 'ഒപ്പ'ത്തിന്റെ കൊച്ചിയിലെ സെറ്റിലേക്ക് ലാല്‍ ക്ഷണിച്ചത്.

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ഒരുദിവസം 'ഒപ്പ'ത്തിന്റെ സെറ്റിലെത്തി നേരില്‍ കണ്ടു. ആ സന്തോഷത്തിന് വാക്കുകളില്ല. ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടാനുള്ളത് എന്ന് അപര്‍ണ സ്വയം ചോദിയ്ക്കുന്നു

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗാദയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അപര്‍ണ ഇപ്പോള്‍.

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന സൂരജ് ടോമിന്റെ 'പാ.വ'യില്‍ ഒരു ഗാനം അപര്‍ണ പാടിയിട്ടുണ്ട്. വിജയ് യേശുദാസിനൊപ്പമുള്ള മെലഡിയാണിത്. വിജയ് യേശുദാസിനൊപ്പം അപര്‍ണ ആലപിക്കുന്ന രണ്ടാമത്തെ ഗാനമാണിത്. 'മഹേഷിന്റെ പ്രതികാര'ത്തിലെ 'മൗനങ്ങള്‍..' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്.

English summary
Little did the Maheshinte Prathikaaram actress know that her dream is just a few days away from becoming true. Impressed by her portrayal of Jimsy in the film, Mohanlal gave her a ring to appreciate the performance, and the actress is beyond happy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam